Sorry, you need to enable JavaScript to visit this website.

അവസാന ഓവറില്‍ ഇന്ത്യ എ തോറ്റു

തിരുവനന്തപുരം - രണ്ടു ദിവസമായി പൂര്‍ത്തിയാക്കിയ ദക്ഷിണാഫ്രിക്ക എ-ക്കെതിരായ നാലാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ എ-ക്ക് നാലു റണ്‍സിന്റെ നേരിയ തോല്‍വി. 25 ഓവര്‍ വീതമായി കളിച്ച മത്സരത്തില്‍ ദക്ഷിണാഫ്രിക്ക എ ഒന്നിന് 137 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിനിടെ മഴ പെയ്തതോടെ ഡക്‌വര്‍ത്ത്-ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ ലക്ഷ്യം 193 റണ്‍സായി നിശ്ചയിച്ചു. അമ്പതിലേറെ റണ്‍സ് കൂടുതല്‍. ദക്ഷിണാഫ്രിക്ക എ-ക്ക് ഒരു വിക്കറ്റ് മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ എന്നതു കണക്കിലെടുത്താണ് ഇത്. 
ശിഖര്‍ ധവാന്റെ (43 പന്തില്‍ 52) നേതൃത്വത്തില്‍ ലക്ഷ്യത്തിലേക്ക് ഇന്ത്യ എ ചുവട് വെച്ചെങ്കിലും ദക്ഷിണാഫ്രിക്ക എ പെയ്‌സര്‍മാര്‍ക്കു മുന്നില്‍ തലനാരിഴക്ക് അടിതെറ്റി. ഒമ്പതിന് 188 റണ്‍സെടുക്കാനേ ആതിഥേയര്‍ക്കു സാധിച്ചുള്ളൂ. ആദ്യ മൂന്നു കളികളും ജയിച്ച ഇന്ത്യ എ പരമ്പര നേടിയിരുന്നു. 

Latest News