Sorry, you need to enable JavaScript to visit this website.

​ ഈസ്റ്റ് ബംഗാള്‍ ജോബിക്കെതിരെ അപ്പീലിന്

കൊല്‍ക്കത്ത - ഐ.എസ്.എല്ലില്‍ എ.ടി.കെക്കു കളിക്കാന്‍ മലയാളി സ്‌ട്രൈക്കര്‍ ജോബി ജസ്റ്റിന് അനുവാദം നല്‍കിയ എ.ഐ.എഫ്.എഫ് വിധിക്കെതിരെ ഈസ്റ്റ് ബംഗാള്‍ അപ്പീല്‍ നല്‍കും. ക്ലബ്ബുമായുള്ള കരാര്‍ നീട്ടാന്‍ സമ്മതിച്ച ശേഷമാണ് ജോബി എ.ടി.കെയില്‍ ചേര്‍ന്നതെന്നാണ് ഈസ്റ്റ് ബംഗാളിന്റെ വാദം. ഇതിന് രേഖാപരമായ തെളിവുകളില്ലെന്ന് വിധിച്ചായിരുന്നു നേരത്തെ എ.ഐ.എഫ്.എഫ് പ്ലയേഴ്‌സ് സ്റ്റാറ്റസ് കമ്മിറ്റി ഈസ്റ്റ് ബംഗാളിന്റെ പരാതി തള്ളിയത്. അതേസമയം പശ്ചിമ ബംഗാളിലെ ഫുട്‌ബോള്‍ ഭരണ സമിതിയായ ഐ.എഫ്.എ ഈസ്റ്റ് ബംഗാളിനനുകൂലമായാണ് നേരത്തെ വിധിച്ചത്. 
 

 

Latest News