Sorry, you need to enable JavaScript to visit this website.

വ്യാജ ടിക്കറ്റുമായി വിമാനത്താവളത്തിൽ കയറിയ വിദേശ വനിതയെ പിടികൂടി

ന്യൂദൽഹി- വ്യാജ യാത്രാ രേഖകളുമായി ദൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ കയറിയ  വിദേശ വനിതയെ പിടികൂടി. എഡിറ്റ് ചെയ്‌ത ടിക്കറ്റുമായി വിമാനത്താവളത്തിൽ പ്രവേശിച്ച യുവതി മൂന്നാം നമ്പർ ടെർമിനലിനകത്താണ് എത്തിയത്. ചൊവ്വാഴ്ച്ചയാണ്‌ സംഭവം. മൂന്നാം നമ്പർ ടെർമിനൽ ഹാളിൽ സംശയകരമായി നടന്ന യുവതിയെ സി ഐ എസ് എഫ് പോലീസ് നടത്തിയ പരിശോധനയിലാണ് വ്യാജ യാത്രാ രേഖകളുമായിട്ടാണ് യുവതി വിമാനത്താവള ടെർമിനലിനകത്ത് കയറിപ്പയറ്റിയതെന്ന് മനസിലായത്. തുടർ നടപടികൾക്കായി യുവതിയെ ദൽഹി പോലീസിന് കൈമാറി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. 
.

Latest News