Sorry, you need to enable JavaScript to visit this website.

സൗദിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് നാല് മരണം

ജിസാൻ - ബേശ്, സ്വബ്‌യ റോഡിൽ ഖോസ് അൽജആഫിറക്കു സമീപം രണ്ടു കാറുകൾ കൂട്ടിയിടിച്ച് ബാലിക അടക്കം നാലു പേർ മരണപ്പെടുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റെഡ് ക്രസന്റ് പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ സ്വബ്‌യ ജനറൽ ആശുപത്രിയിലേക്കും ജിസാൻ പ്രിൻസ് മുഹമ്മദ് ബിൻ നാസിർ ആശുപത്രിയിലേക്കും നീക്കിയതായി ജിസാൻ റെഡ് ക്രസന്റ് വക്താവ് ബൈശി അൽസ്വർഖി അറിയിച്ചു. 


 

Latest News