Sorry, you need to enable JavaScript to visit this website.

നരേന്‍, പോളാഡ് ഇന്ത്യക്കെതിരെ കളിക്കും

കിംഗ്‌സ്റ്റണ്‍ - ഇന്ത്യക്കെതിരായ ആദ്യ രണ്ട് ട്വന്റി20 മത്സരങ്ങള്‍ക്കുള്ള വെസ്റ്റിന്‍ഡീസ് ടീമിലേക്ക് കെരോണ്‍ പോളാഡിനെയും സുനില്‍ നരേനെയും തിരിച്ചു വിളിച്ചു. പുതുമുഖ വിക്കറ്റ്കീപ്പര്‍ ആന്റണി ബ്രാംബ്‌ളും ടീമിലുണ്ട്. കായികക്ഷമത തെളിയിച്ചാല്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലും ടീമിലുണ്ടാവും. കാല്‍മുട്ടിലെ പരിക്കു കാരണം ലോകകപ്പില്‍ റസ്സലിന് പാതിവഴിയില്‍ മടങ്ങേണ്ടി വന്നിരുന്നു. കനേഡിയന്‍ ട്വന്റി20 ലീഗില്‍ കളിക്കേണ്ടതിനാല്‍ വിട്ടുനില്‍ക്കുന്ന ക്രിസ് ഗയ്‌ലിനു പകരം ജോണ്‍ കാംബെല്‍ ഓപണറാവും.  ട്വന്റി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കാര്‍ലോസ് ബ്രാത്‌വൈറ്റ് തിരിച്ചുവരും. 
നിക്കൊളാസ് പൂരാന്റെ റിസര്‍വായാണ് ഇരുപത്തെട്ടുകാരന്‍ ബ്രാംബഌനെ ടീമിലെടുത്തത്. ബ്രാംബ്ള്‍ മൂന്നു വര്‍ഷത്തോളമായി ഔദ്യോഗിക ട്വന്റി20 മത്സരം കളിച്ചിട്ടില്ല. വെസ്റ്റിന്‍ഡീസ് ബി ടീമിന്റെ നായകനായിരുന്നു. ഇന്ത്യക്കെതിരായ പരമ്പര ഓഗസ്റ്റ് മൂന്നിനാണ് ആരംഭിക്കുന്നത്. പരമ്പരയില്‍ മൂന്ന് ട്വന്റി20 കളുണ്ട്. 
ടീം: ബ്രാത്‌വൈറ്റ് (ക്യാപ്റ്റന്‍), ആന്റണി ബ്രാംബ്ള്‍ (വിക്കറ്റ്കീപ്പര്‍), ജോണ്‍ കാംബെല്‍, ഷെല്‍ഡണ്‍ കോടറല്‍, ഷിംറോന്‍ ഹെത്മയര്‍, എവിന്‍ ലൂയിസ്, സുനില്‍ നരേന്‍, കീമൊ പോള്‍, പിയറി, പോളാഡ്, പൂരാന്‍ (വിക്കറ്റ്കീപ്പര്‍), റോവ്മാന്‍ പവല്‍, ആന്ദ്രെ റസ്സല്‍, ഒഷെയ്ന്‍ തോമസ്.
 

Latest News