Sorry, you need to enable JavaScript to visit this website.

ശ്രീലങ്കന്‍ സൂപ്പര്‍ പെയ്‌സര്‍ ഏകദിനം വിടുന്നു

കൊളംബൊ - ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന മൂന്നു മത്സര പരമ്പരയിലെ ആദ്യ കളിക്കു ശേഷം ശ്രീലങ്കന്‍ പെയ്‌സ്ബൗളര്‍ ലസിത് മലിംഗ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കും. ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വെള്ളിയാഴ്ച ആരംഭിക്കുന്ന പരമ്പരക്കുള്ള ഇരുപത്തിരണ്ടംഗ ടീമില്‍ മലിംഗയെയും ഉള്‍പെടുത്തിയിട്ടുണ്ട്. എന്നാല്‍ മുപ്പത്താറുകാരനായ മുന്‍ നായകന്‍ ആദ്യ മത്സരം മാത്രമേ കളിക്കൂ എന്ന് കരുണരത്‌നെ വെളിപ്പെടുത്തി. 
മലിംഗ തന്നോടാണ് വിരമിക്കുന്ന കാര്യം പറഞ്ഞതെന്നും സെലക്ടര്‍മാരെ അറിയിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നും കരുണരത്‌നെ വിശദീകരിച്ചു. ശ്രീലങ്കക്കു വേണ്ടി കൂടുതല്‍ വിക്കറ്റെടുത്തവരില്‍ മൂന്നാം സ്ഥാനത്താണ് മലിംഗ. 219 ഏകദിനങ്ങളില്‍ 335 വിക്കറ്റാണ് സമ്പാദ്യം. മുത്തയ്യ മുരളീധരനും (523) ചാമിന്ദ വാസും (399) മാത്രമാണ് മുന്നില്‍. കഴിഞ്ഞ ലോകകപ്പില്‍ ഏഴ് കളികളില്‍ 13 വിക്കറ്റോടെ ശ്രീലങ്കന്‍ ബൗളര്‍മാരില്‍ ഒന്നാമതെത്തി. മലിംഗ 2011 ല്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ചിരുന്നു. 

Latest News