Sorry, you need to enable JavaScript to visit this website.

വിദേശങ്ങളിൽ നിന്ന് ആറു ലക്ഷം ഹാജിമാർ എത്തി

ജിദ്ദ - പതിനെട്ടു ദിവസത്തിനിടെ വിദേശങ്ങളിൽ നിന്ന് ആറു ലക്ഷത്തിലേറെ ഹാജിമാർ എത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ദുൽഖഅ്ദ ഒന്നു മുതൽ പതിനെട്ട് ഞായറാഴ്ച അർധരാത്രി വരെയുള്ള കാലത്ത് ആകെ 6,14,918 തീർഥാടകരാണ് വിദേശങ്ങളിൽ നിന്ന് എത്തിയത്. ഇക്കൂട്ടത്തിൽ 5,96,719 പേർ വിമാന മാർഗവും 11,551 പേർ കര മാർഗവും 6648 പേർ കപ്പൽ മാർഗവുമാണ് എത്തിയത്. കഴിഞ്ഞ കൊല്ലം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം ഇതുവരെ വിദേശങ്ങളിൽ നിന്ന് എത്തിയ തീർഥാടകരുടെ എണ്ണത്തിൽ പത്തു ശതമാനം വർധനവുണ്ട്. ഈ വർഷം ഇതുവരെ 57,643 ഹാജിമാരാണ് അധികം എത്തിയത്. 

 

Latest News