Sorry, you need to enable JavaScript to visit this website.

ഹ്യുണ്ടായ് ഇലക്ട്രിക് കോനക്ക്  ആവശ്യക്കാരേറെ

ഹ്യുണ്ടായിയുടെ ഇലക്ട്രിക് എസ്‌യുവിയായ കോനക്ക് ആവശ്യക്കാരേറെ. ആദ്യ വർഷം ഇന്ത്യയിൽ 500 യൂനിറ്റ് വിൽക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എന്നാൽ അവതരിപ്പിച്ച് രണ്ടാഴ്ച ആവുമ്പോഴേക്കും 120 ബുക്കിംഗുകൾ കോനക്കു ലഭിച്ചു. ജൂലൈ ഒൻപതിനാണ് ഹ്യുണ്ടായി കോന ഇന്ത്യയിൽ അവതരിപ്പിച്ചത്. 
കോനയുടെ 39.2 കിലോ വാട്‌സ് മോഡലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 25.3 ലക്ഷം രൂപയാണ് വില. 
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് ചെന്നൈയിലെ പ്ലാന്റിൽ കൂട്ടിയോജിപ്പിച്ചാണ് കോന ഇന്ത്യൻ വിപണിയിലെത്തിക്കുന്നത്. മണിക്കൂറിൽ 170 കിലോമീറ്റർ വേഗത്തിൽ വരെ പോവാനുള്ള ശേഷിയുണ്ട്. ബാറ്ററിയുടെ ചാർജ് ഒൻപതര മണിക്കൂർ വരെ നിലനിൽക്കും. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 54 മിനിറ്റിനുള്ളിൽ 80 ശതമാനം ചാർജ് നിറക്കാനാവും എന്നതും കോനയുടെ പ്രത്യേകതയാണ്. 
എൽഇഡി പ്രൊജക്ഷൻ ഹെഡ് ലൈറ്റ്, എൽഇഡി ഡിആർഎൽ, എയർ ഇൻടേക്കുകളുള്ള സ്‌പോർട്ടി ബംബർ എന്നിവ ഇലക്ട്രിക് കോനയുടെ മുൻവശത്തിനു അഴക് പകരുന്നു. 
എട്ട് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ലെതർ ഫിനിഷിംഗിലുള്ള സീറ്റുകൾ, സ്റ്റീയറിംഗ് വീൽ, പത്ത് രീതിയിൽ ക്രമീകരിക്കാവുന്ന സീറ്റ്, ഇലക്ട്രിക് സൺ റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്മാർട്ട് കീ, പുഷ് സ്റ്റാർട്ട് ബട്ടൺ തുടങ്ങിയ സംവിധാനങ്ങൾ കോനയുടെ ഉൾവശത്തിന് ഭംഗി പകരുന്ന ഘടകങ്ങളാണ്. 

 

Latest News