Sorry, you need to enable JavaScript to visit this website.

ചൈനയിൽ ഗ്യാസ് പ്ലാന്റിൽ പൊട്ടിത്തെറി; രണ്ടു മരണം,12 പേരെ കാണാതായി

ബെയ്‌ജിങ്‌- മധ്യ ചൈനയിലെ ഗ്യാസ് പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ടു പേർ മരിച്ചു. 12 പേരെ കാണാതാവുകയും ചെയ്‌തിട്ടുണ്ട്‌. സംഭവത്തിൽ പതിനെട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ദേശീയ ടെലിവിഷൻ റിപ്പോർട്ട് ചെയ്‌തു. പൊട്ടിത്തെറിയിൽ കെട്ടിടത്തിന്റെ ജനലുകളും വാതിലുകളും മൂന്നു കിലോമീറ്റർ അകലേക്ക് വരെ തെറിച്ചു പോയി. പ്രാദേശിക സമയം വൈകീട്ട് അഞ്ചരക്കാണ്‌ അപകടം. ഹെനാൻ കൽക്കരി, വാതക ഗ്രൂപ്പിന്റെ വാതകം വേർതിരിക്കുന്ന യൂണിറ്റിലാണ് അപകടമെന്നും ഗ്യാസ് ടാങ്ക് മേഖലയിൽ അല്ലെന്നും യിമ നഗര വകുപ്പ് അധികൃതരെ ഉദ്ധരിച്ച് ഷിൻഹുവ റിപ്പോർട്ട് ചെയ്‌തു. അപകടത്തെ തുടർന്ന് പ്ലാന്റിലെ എല്ലാ വിഭാഗത്തിലെയും ഉൽപാദനം താൽകാലികമായി നിർത്തിവെച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമല്ലാത്ത ചൈനയിൽ വ്യാവസായിക കമ്പനികളിൽ  അപകടങ്ങൾ പതിവാണ്. ഇക്കഴിഞ്ഞ മാർച്ചിൽ ജിയാങ്‌സ് പ്രവിശ്യയിൽ കെമിക്കൽ പ്ലാന്റിൽ നടന്ന അപകടത്തിൽ 78 പേർ മരിക്കുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. തൊട്ടു പിറകെ ആഴ്ച്ചകൾക്ക് ശേഷം ഇതേ പ്രവിശ്യയിൽ ഇലക്‌ട്രോണിക്‌സ് നിർമ്മാണ കേന്ദ്രത്തിൽ നടന്ന തീപിടുത്തത്തിൽ ഏഴു പേരും കഴിഞ്ഞ വർഷം നവംബറിൽ ഗാസ് പ്ലാന്റിൽ നടന്ന പൊട്ടിത്തെറിയിൽ 12 പേരും മരിച്ചിരുന്നു. 

Latest News