Sorry, you need to enable JavaScript to visit this website.

ഹാർലി ഡേവിഡ്‌സണിന്റെ 'ലൈവ് വെയർ' ഉടൻ വിപണിയിൽ

ഏകദേശം 21 ലക്ഷം രൂപയാണ് വില 

ഹാർലി ഡേവിഡ്‌സണിന്റെ ഇലക്ട്രിക് ബൈക്ക് 'ലൈവ് വെയർ' താമസിയാതെ വിപണിയിലെത്തും. ആദ്യം അമേരിക്കയിലെയും തുടർന്ന് കാനഡയിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും വിപണിയിലായിരിക്കും ആദ്യമെത്തുക. ഏകദേശം 21 ലക്ഷം രൂപയാണ് (29,799 ഡോളർ) വില. 15.5 കിലോബാട്‌സ് ബാറ്ററിയാണ് വാഹനത്തിലുള്ളത്. ഒറ്റ ചാർജിൽ 235 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ലൈവ് വെയറിന് കഴിയും. ഡിസി ഫാസ്റ്റ് ചാർജിങ് സംവിധാനം വഴി 40 മിനിറ്റിനുള്ളിൽ ബാറ്റി 80 ശതമാനം വരെ ചാർജ് ചെയ്യാം. സ്റ്റാന്റേർഡ് എസി വാൾ ചാർജർ സംവിധാനം ഉപയോഗിച്ച് ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ 12.5 മണിക്കൂർ സമയം വേണ്ടിവരും.
മൂന്നു മുതൽ 3.5 സെക്കൻഡിനുള്ളിൽ നൂറ് കിലോമീറ്റർ വേഗത്തിലെത്താൻ ലൈവ് വെയറിനാവും. മണിക്കൂറിൽ 177 കിലോമീറ്ററാണ് പരമാവധി വേഗം. 249 കിലോഗ്രാമാണ് ഭാരം.  

Latest News