Sorry, you need to enable JavaScript to visit this website.

മൊബൈല്‍ ബ്രൗസ് ചെയ്ത്  രാഹുല്‍ 

ന്യൂദല്‍ഹി- പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തു രാഷ്ട്രപതി രാം നാഥ് കോവിന്ദ്  പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം നടത്തുന്നു. സദസിന്റെ മുന്‍നിരയിലായി അമ്മ സോണിയ ഗാന്ധിയുടെ അടുത്താണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇരുന്നത്. പാര്‍ലമെന്റ് സെന്റര്‍ ഹാളില്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ച 11 മണി മുതല്‍ രാഹുല്‍ തന്റെ മൊബൈല്‍ ഫോണില്‍ ബ്രൗസ് ചെയ്യുന്ന തിരക്കിലായിരുന്നു. അതേസമയം, രാഷ്ട്രപതി ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്കിനെയും ബലാക്കോട്ട് വ്യോമാക്രമണത്തെയും അഭിനന്ദിച്ച് സംസാരിച്ചപ്പോള്‍ ഭരണപക്ഷത്തിനൊപ്പം സോണിയ ഗാന്ധിയും ഡസ്‌കില്‍ അടിച്ച് അഭിനന്ദനത്തില്‍ പങ്ക് ചേര്‍ന്നു.
    രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ ആദ്യ 24 മിനിറ്റും രാഹുല്‍ തന്റെ മൊബൈല്‍ ഫോണില്‍ മുഴുകിയിരിക്കുകയായിരുന്നു. ഇടയ്‌ക്കൊരുവേള ഫോണ്‍ അഭിമുഖമായി പിടിച്ച് ഒരു സെല്‍ഫിയെടുത്ത് കുറച്ച് നേരം നോക്കിയിരുന്ന് സ്വയം ആസ്വദിച്ചു. കുറച്ചു കഴിഞ്ഞ് ക്യാമറ മോഡ് മാറ്റി സെന്‍ട്രല്‍ ഹാളിലെ പുഷ്പാലങ്കാരങ്ങളുടെ ഒരു ചിത്രം കൂടിയെടുത്തു. 11.35 ആയപ്പോള്‍ ഒരു സെല്‍ഫി കൂടി എടുത്തു സൂം ചെയ്തു നോക്കി. വീണ്‍ും ഫോണില്‍ മുഴുകി. മകന്റെ മൊബൈല്‍ കളി കൂടിയപ്പോള്‍ സോണിയ ഇടയ്ക്ക് ഒന്നു നോക്കി വിലക്കി. രാഹുല്‍ അതോടെ ഫോണെടുത്ത് മേശപ്പുറത്ത് വെച്ച് അമ്മയുമായി സംസാരത്തില്‍ മുഴുകി. ഇടയ്ക്ക് തൊട്ടു പിന്നിലിരുന്ന ആനന്ദ് ശര്‍മയും സംസാരത്തില്‍ പങ്ക് ചേര്‍ന്നു. 

Latest News