Sorry, you need to enable JavaScript to visit this website.

ലോകകപ്പില്‍ ഇനി ടോപ്‌സ്‌കോറര്‍ വനിത

പാരിസ് - പുരുഷ, വനിതാ ഫുട്‌ബോള്‍ ലോകകപ്പുകളില്‍ ഏറ്റവുമധികം ഗോളടിച്ച താരമെന്ന ബഹുമതി ഇനി ബ്രസീലിന്റെ വനിതാ സ്‌ട്രൈക്കര്‍ മാര്‍ത്തക്ക്. ഇറ്റലിക്കെതിരായ മത്സരത്തില്‍ മാര്‍ത്ത നേടിയത് പതിനേഴാമത്തെ ലോകകപ്പ് ഗോളായിരുന്നു. 16 ഗോളടിച്ച ജര്‍മന്‍ പുരുഷ താരം മിറോസ്‌ലാവ് ക്ലോസെയെ മാര്‍ത്ത മറികടന്നു. 
ഓസ്‌ട്രേലിയക്കെതിരായ 3-2 വിജയത്തിലെ പെനാല്‍ട്ടി ഗോളോടെ മുപ്പത്തിമൂന്നുകാരി ക്ലോസെക്കൊപ്പമെത്തിയിരുന്നു. ഇറ്റലിക്കെതിരെയും പെനാല്‍ട്ടിയില്‍ നിന്നായിരുന്നു ഗോളടിച്ചത്. 

Latest News