Sorry, you need to enable JavaScript to visit this website.

വെളിപ്പെടുത്താത്ത കാരണം, സ്‌പെയിന്‍ കോച്ച് ഒഴിഞ്ഞു

മഡ്രീഡ് - സ്‌പെയിന്‍ ഫുട്‌ബോള്‍ പരിശീലക സ്ഥാനത്തു നിന്ന് ലൂയിസ് എന്റിക്കെ ഒഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാല്‍ കുറച്ചു കാലമായി വിട്ടുനില്‍ക്കുകയായിരുന്നു മുന്‍ സ്പാനിഷ് താരവും ബാഴ്‌സലോണ കോച്ചുമായിരുന്ന എന്റിക്കെ. എന്റിക്കെയുടെ അസിസ്റ്റന്റായിരുന്ന റോബര്‍ടൊ മോറിനൊ പകരം ചുമതലയേല്‍ക്കും.
12 മാസത്തിനിടെ സ്‌പെയിന്‍ കോച്ചാവുന്ന നാലാമത്തെയാളാണ് മോറിനൊ. കഴിഞ്ഞ ലോകകപ്പില്‍ സ്‌പെയിന്‍ നിരാശപ്പെടുത്തിയതോടെയാണ് എന്റിക്കെ നിയമിതനായത്. ലോകകപ്പിന് ദിവസങ്ങള്‍ മുമ്പ് യൂലന്‍ ലോപറ്റേഗിയെ പുറത്താക്കി ഫെര്‍ണാണ്ടൊ ഹിയറോയെ കോച്ചായി നിയമിച്ചിരുന്നു. 
ലോകകപ്പില്‍ റഷ്യയോട് അപ്രതീക്ഷിതമായി പ്രി ക്വാര്‍ട്ടറില്‍ സ്‌പെയിന്‍ തോല്‍ക്കുകയായിരുന്നു. 

Latest News