Sorry, you need to enable JavaScript to visit this website.

മദീന മുസ്ഹഫ് ആപ്പിന് വൻ സ്വീകാര്യത

മദീന - ലോകത്തെ ഏറ്റവും വലിയ മുസ്ഹഫ് അച്ചടിശാലയായ മദീന കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സ് പുറത്തിറക്കിയ മുസ്ഹഫ് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം മുപ്പതു ലക്ഷം കവിഞ്ഞു. കഴിഞ്ഞ റമദാനിലാണ് മദീന മുസ്ഹഫ് ആപ്പ് പുറത്തിറക്കിയത്. ഗൂഗിൾ പ്ലേ പ്ലാറ്റ്‌ഫോമിൽ 15,38,000 ലേറെ പേരും ആപ്പിൾ പ്ലാറ്റ്‌ഫോമിൽ 14,89,000 ലേറെ പേരും മദീന മുസ്ഹഫ് ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഗൂഗിൾ പ്ലേ പ്ലാറ്റ്‌ഫോമിൽ 1,40,000 പേ രും ആപ്പിൾ പ്ലാറ്റ്‌ഫോമിൽ 1,81,000 പേരും ദിവസേന സജീവമായി മദീന മുസ്ഹഫ് ആപ്പ് ഉപയോഗിക്കുന്നു. 
ഇസ്‌ലാമിക ലോകത്തെങ്ങും വലിയ പ്രകമ്പനം സൃഷ്ടിക്കുന്നതിനും വലിയ സ്വീകാര്യത നേടുന്നതിനും മദീന മുസ്ഹഫ് ആപ്പിന് സാധിച്ചതായി മദീന കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സ് സെക്രട്ടറി ജനറൽ ഡോ. ബന്ദർ അൽസുവൈലിം പറഞ്ഞു. ഗൂഗിൾ പ്ലേ പ്ലാറ്റ്‌ഫോമിലും ആപ്പിൾ പ്ലാറ്റ്‌ഫോമിലും (http://onelink.to/madinaquran)  എന്ന ലിങ്കിൽ മദീന മുസ്ഹഫ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് സാധിക്കും. 

Latest News