Sorry, you need to enable JavaScript to visit this website.

മുടന്തി മുടന്തി ദക്ഷിണാഫ്രിക്ക

ബേമിംഗ്ഹാം - ന്യൂസിലാന്റിനെതിരായ വിജയം അനിവാര്യമായ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ചെറിയ സ്‌കോറിലൊതുങ്ങി. 49 ഓവര്‍ വീതമായി ചുരുക്കിയ കളിയില്‍ ആറിന് 241 റണ്‍സെടുക്കാനേ അവര്‍ക്ക് സാധിച്ചുള്ളൂ. പതിവിന് വിപരീതമായി ബാറ്റിംഗ് പ്രയാസകരമായ പിച്ചില്‍ ഹാശിം അംലയും (83 പന്തില്‍ 55) വാന്‍ഡര്‍ഡ്യൂസനും (64 പന്തില്‍ 67) അര്‍ധ ശതകം നേടി. ലോക്കി ഫെര്‍ഗൂസന്‍ മൂന്നു വിക്കറ്റെടുത്തു. 
 

Latest News