Sorry, you need to enable JavaScript to visit this website.

കാത്തിരിപ്പ് വെറുതെ, ധവാന് കളിക്കാനാവില്ല

ലണ്ടന്‍ - ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ കാത്തിരിപ്പ് വെറുതെതായി. ശിഖര്‍ ധവാന് ലോകകപ്പില്‍ ഇനി കളിക്കാനാവില്ല. ഓസ്‌ട്രേലിയക്കെതിരായ വിജയത്തില്‍ സെഞ്ചുറിയിലേക്കുള്ള കുതിപ്പിനിടയിലാണ് ധവാന് ഇടതു കൈവിരലിന് പരിക്കേറ്റത്. മൂന്നു മത്സരങ്ങളെങ്കിലും നഷ്ടപ്പെടുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിട്ടും പ്രതീക്ഷയോടെ ഓപണറെ ടീമില്‍ നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച വേഗത്തില്‍ പരിക്ക് ഭേദമാവുന്നില്ല. ജുലൈ മധ്യം വരെയെങ്കിലും കൈയില്‍ പ്ലാസ്റ്റര്‍ വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. 
ധവാനു പകരം പാക്കിസ്ഥാനെതിരായ കളിയില്‍ കെ.എല്‍ രാഹുലാണ് ഇന്നിംഗ്‌സ് ഓപണ്‍ ചെയ്തത്. വിജയ്ശങ്കര്‍ മധ്യനിരയില്‍ ഇറങ്ങി. ധവാന് വിട്ടുനില്‍ക്കേണ്ടി വരികയാണെങ്കില്‍ പകരം ടീമിലുള്‍പെടുത്താന്‍ റിഷഭ് പന്ത് നേരത്തെ തന്നെ ബ്രിട്ടനിലെത്തിയിട്ടുണ്ട്. പെയ്‌സ്ബൗളര്‍ ഭുവനേശ്വര്‍കുമാറും പരിക്കിന്റെ പിടിയിലാണ്. മൂന്നു മത്സരങ്ങളെങ്കിലും ഭുവനേശ്വറിനും നഷ്ടപ്പെടും. 
 

Latest News