Sorry, you need to enable JavaScript to visit this website.

വിമാനം കടലിലിറക്കിയ മലേഷ്യന്‍  പൈലറ്റ് മാനസിക രോഗി 

സിംഗപ്പൂര്‍-239 യാത്രക്കരുമായി പറന്നുയര്‍ന്ന മലേഷ്യന്‍ വിമാനം 370 ലോകത്തെ മുഴുവന്‍ ദുരൂഹതയിലാഴ്ത്തിയാണ് അപ്രത്യക്ഷമായത്. വിമാനം ഒരു തെളിവും അവശേഷിപ്പിക്കാതെ എങ്ങോട്ടേക്കാണ് മറഞ്ഞത് എന്ന് കണ്ടെത്താനുള്ള അന്വേഷണങ്ങളും പഠനങ്ങളും ഇപ്പോഴും തുടരുകയാണ്. എന്നാല്‍ വിമാനത്തിന്റെ തിരോധാനത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് വ്യോമയാന വിദഗ്ധനും എഴുത്തുകാരനുമായ വില്യം ലാങ്‌വിഷെ.
മലേഷ്യന്‍ വിമാനത്തിലെ പൈലറ്റിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നും വിമാനം ഇയാള്‍ കടലില്‍ ഇടിച്ചിറനക്കിയതാണ് എന്നുമാണ് വിമാനത്തിന്റെ തിരോധാനത്തെക്കുറിച്ച് നടത്തിയ പഠനത്തില്‍ വില്യം ലാങ്‌വിഷെ എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമാനം. സാഹചര്യ തെളിവുകളുടെയും മലേഷ്യന്‍ വിമാന കമ്പനി അധികൃതരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു അനുമാനത്തിലേക്ക് ഇദ്ദേഹം എത്തിച്ചേര്‍ന്നിരിക്കുന്നത്.
അസാധാരണമായ വിധത്തില്‍ 40,000 അടി ഉയരത്തില്‍ വിമാനം പറത്തുകയും. യാത്രക്കാര്‍ എല്ലാം മരിച്ച ശേഷം പൈലറ്റ് വിമാനം കടലില്‍ ഇടിച്ചിറക്കുകയുമായിരുന്നു എന്നുമാണ് ലാങ്‌വിഷെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിമാനം കാണാതായ ദിവസം സംഭവിച്ച കാര്യങ്ങളെ കുറിച്ച് മലേഷ്യന്‍ അധികൃതര്‍ക്ക് അറിയാം എന്നും ദ് അറ്റ്‌ലാന്റിക്കില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
2014 മാര്‍ച്ച് എട്ടിനാണ് ക്വാലാലംപുരില്‍നിന്നും ബേയ്ജിങിലേക്ക് പുറപ്പെട്ട മലേഷ്യന്‍ എയല്‍ലൈന്‍സിന്റെ ബോയിം 777 വിമാനം അപ്രത്യക്ഷമായത്. കാണാതായ ദിവസം 1.10നും 1.21നുമിടയിലാണ് വിമാനം അവസാനം റഡാറില്‍ പ്രത്യക്ഷപ്പെട്ടത്. പിന്നീട് വിമാനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ല. ഇന്ത്യന്‍ മഹാ സമുദ്രത്തിന്റെ തെക്കുഭാഗത്ത് വിമാനം തകര്‍ന്ന് വീണിരിക്കാം എന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ മാത്രമാണ് വിദഗ്ധര്‍ക്കായത്.

Latest News