Sorry, you need to enable JavaScript to visit this website.

ഉണ്ട സൗദിയിലും റിലീസ് ചെയ്യുന്നു

സൗദി അറേബ്യയിൽ റിലീസ് ചെയ്യുന്ന ആദ്യ മമ്മൂട്ടി ചിത്രമാവാനിരിക്കുകയാണ് ഉണ്ട. ചിത്രത്തിന്റെ റിലീസിംഗ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മിക്കവാറും ഈ വാരാന്ത്യത്തിൽ ഉണ്ടാകുമെന്നാണ് സൂചന. 
ജൂൺ 14 ന് ഇന്ത്യയിൽ റിലീസ് ചെയ്ത ഉണ്ടയുടെ മിഡിൽ ഈസ്റ്റ് റിലീസ് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഗൾഫിലെ ആരാധകർ. കേരളത്തിലെയും ഇന്ത്യൻ നഗരങ്ങളിലെയും തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ഉണ്ടക്ക് ലഭിച്ചത്. വടക്കേ ഇന്ത്യയിൽ പ്രത്യേക ദൗത്യവുമായി പോകുന്ന കേരള പോലീസ് സംഘത്തിന്റെ കഥയാണ് ഉണ്ട. ഉണ്ടയുടെ സൗദി റിലീസിനെ വരവേൽക്കാൻ ജിദ്ദയിലുള്ള ഒരു കൂട്ടം മമ്മൂട്ടി ആരാധകർ ഇട്ട സോഷ്യൽ മീഡിയ പോസ്റ്റ് വൈറലായിരുന്നു. ലൂസിഫറാണ് സൗദിയിൽ ആദ്യമായി റിലീസ് ചെയ്ത മോഹൻലാൽ ചിത്രം. അതിനു പിന്നാലെയാണ് മമ്മൂട്ടി ചിത്രത്തിന്റെയും വരവ്.
 

Latest News