Sorry, you need to enable JavaScript to visit this website.

ലായിഖ് അലി ബാംഗ്ലൂർ ആഡ് ക്ലബ് പ്രസിഡന്റ്  

ബംഗളൂരു- ഉദ്യാന നഗരിയിലെ ആഡ് ക്ലബിനെ ലായിഖ് അലി നയിക്കും. ബാംഗ്ലൂർ അഡ്വർടൈസിംഗ് ക്ലബ് എക്‌സിക്യൂട്ടീവ് ഡയരക്ടറും റിട്ടേണിംഗ് ഓഫീസറുമായ  അരവിന്ദ് കുമാർ അറിയിച്ചതാണിക്കാര്യം. കഴിഞ്ഞ ദിവസം ചേർന്ന ക്ലബ് വാർഷിക യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 
പുതിയ മാനേജ്‌മെന്റ് ടീമിനെയും ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തിട്ടുണ്ട്. ഭാരവാഹികൾ- ലായിഖ് അലി (ഒറിഗാമി ക്രിയേറ്റീവ്) പ്രസിഡന്റ്, മാളവിക ഹരിത (ബ്രാന്റ് സർക്കിൾ) -ട്രഷറർ, സഞ്ജയിത വർമ (വെയ്‌വ് മേക്കർ), നിഗൽ മാത്യു (ദിശ കമ്യൂണിക്കേഷൻസ്), സുന്ദർ കൊണ്ടൂർ (ടൈംസ് ഓഫ് ഇന്ത്യ), രാധികാ രമണി (മോട്ടിവേറ്റർ സൗത്ത്), മാത്യു ജോസഫ് (ഡ്യൂറോഫഌക്‌സ്), സുരേഷ് കൃഷ്ണ (ദ ഹിന്ദു) എന്നിവരുൾപ്പെടുന്നതാണ് മാനേജിംഗ് കമ്മിറ്റി. കിഷൻ കുമാർ എം.എസ് (വെയ്‌വ് മേക്കർ), ടിന ഗാർഗ് (പിങ്ക് ലമണേഡ്), നവീൻ നായർ, സോണിയ സെറാവോ (ടിജിബിഎൽ), സ്‌നേഹ വാൽകെ (എക്‌സ്‌ചേഞ്ച് ഫോർ മീഡിയ), അരുണാവ സിയാൽ (ബ്ലൂ) എന്നിവരുൾപ്പെടുന്നതാണ് മാനേജിംഗ് കമ്മിറ്റി. ഭരണ സമിതിയുടെ കാലാവധി രണ്ട് വർഷമായി ദീർഘിപ്പിച്ചിട്ടുണ്ട്. 
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ആർ.ടി. കുമാർ പുതിയ ഭാരവാഹികൾക്ക് ആശംസകളർപ്പിച്ചു. 


കോഴിക്കോട് സ്വദേശിയായ ലായിഖ് അലി മലയാള മനോരമ കോഴിക്കോട് മുൻ റസിഡന്റ് എഡിറ്റർ കെ. അബൂബക്കറിന്റെ മകനാണ്. 
ബാംഗ്ലൂർ യംഗ് ഇന്ത്യൻസ് ചെയർമാനായിരുന്നു.

Latest News