Sorry, you need to enable JavaScript to visit this website.

സമാന ഗ്രൂപ്പ് മഞ്ചേരിയിൽ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങുന്നു

ഏറനാടിന്റെ മുഖഛായ മാറ്റാൻ പ്രവാസി പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന സമാന ഗ്രൂപ്പ് ഏറനാടിന്റെ തലസ്ഥാനമായ മഞ്ചേരിയിൽ അത്യാധുനിക സൗകര്യങ്ങളോടെ മൾട്ടി സ്‌പെഷ്യാലിറ്റി നിർമിക്കുന്നു. മഞ്ചേരിക്കടുത്ത അരുകിഴായയിലാണ് 300 കോടി രൂപ മുടക്കി പുതിയ മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ നിർമിക്കുന്നതെന്ന് ഇതിനകം ഇരുപതോളം ബിസിനസ് സംരംഭങ്ങളിലൂടെ പ്രശസ്തിയിലേക്ക് കുതിച്ച സമാന ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടറും മുൻ പ്രവാസിയുമായ ഒ.എം.എ. റഷീദ് മലയാളം ന്യൂസിനോട് പറഞ്ഞു. 
പാവപ്പെട്ടവർക്ക് കൂടി അത്യാധുനിക ചികിൽസാ സൗകര്യങ്ങൾ ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് എല്ലാ സജ്ജീകരണങ്ങളുമുള്ള ആശുപത്രി ആരംഭിക്കുക. പ്രവാസി സംരംഭകരുടെ കൂടി നിക്ഷേപം സ്വീകരിച്ചുകൊണ്ടായിരിക്കും ആശുപത്രി നിർമിക്കുക.
വിവിധ മേഖലകളിൽ 4000 കോടി രൂപ നിക്ഷേപിച്ച് ഹോട്ടൽ-ഹോസ്പിറ്റാലിറ്റി രംഗങ്ങളിലും സമാന ഗ്രൂപ്പ് പുതിയ കാൽവെപ്പ് നടത്താൻ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് ഒ.എം.എ. റഷീദ് അറിയിച്ചു. തിരുവനന്തപുരം, റിയാദ് എന്നിവിടങ്ങളിൽ അപ്പോളോ ഡിമോറ ഹോട്ടൽ നടത്തുന്ന ഈ ഗ്രൂപ്പ് കോഴിക്കോട് ഉൾപ്പെടെ വിവിധ നഗരങ്ങളിൽ അടുത്ത് തന്നെ ഹോട്ടൽ ശൃംഖലയുമാരംഭിക്കും. 
കഴിഞ്ഞ പതിനെട്ട് വർഷമായി സ്വർണ വ്യാപാരമുൾപ്പെടെ വിവിധ ബിസിനസ് സംരംഭങ്ങളിലേർപ്പെട്ട് വിജയം കൊയ്യുന്ന സമാന ഗ്രൂപ്പ് തിരുവനന്തപുരത്ത് ആയുർവേദ വില്ലേജ് സ്ഥാപിക്കാനും പദ്ധതി തയാറാക്കിയിട്ടുണ്ട്. 

Latest News