Sorry, you need to enable JavaScript to visit this website.

തുളസി എന്ന ഔഷധ റാണി

പലവിധ ഗുണങ്ങളാൽ സമ്പന്നമാണ് തുളസി. വിവിധ അസുഖങ്ങൾക്കുള്ള ഔഷധമാണ് തുളസി. ചുമയോ തുമ്മലോ പനിയോ ജലദോഷമോ എന്ത് തന്നെ ആയാലും  ഇതിന്റെയെല്ലാം പ്രതിവിധി എന്ന നിലയ്ക്ക് തുളസിയെ ആശ്രയിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. എന്തിനധികം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കു പോലും തുളസിയിൽ പ്രതിവിധിയുണ്ട്. ശരീരത്തിൽ അമൃത് പോലെയാണ് തുളസി. ആയുർവേദത്തിലും തുളസിക്ക് വലിയ പ്രാധാന്യമുണ്ട്. 
ഏത് തരത്തിലുള്ള ഇൻഫെക്ഷൻ ആണെങ്കിലും തുളസിയുടെ മുന്നിൽ ഇതൊന്നും ഒന്നുമല്ല. എല്ലാ തരത്തിലുള്ള ഇൻഫെക്ഷനെയും നശിപ്പിക്കുമെന്നതാണ് തുളസിയുടെ പ്രത്യേകത.

ചുമയ്ക്കും ജലദോഷത്തിനും ഒറ്റമൂലി 
ചുമയ്ക്കും ജലദോഷത്തിനുമുള്ള ഒറ്റമൂലിയാണ് പലപ്പോഴും തുളസി. വീട്ടുമുറ്റത്തൊരു തുളസിയുണ്ടെങ്കിൽ ജലദോഷവും പനിയും വിരണ്ടു പോകും എന്നത് വാസ്തവം.

തലവേദനയെന്ന ഭീകരൻ 
തലവേദനയെന്ന ഭീകരനെ തുരത്താൻ തുളസി വിചാരിച്ചാൽ മതി. തുളസി നീര് പിഴിഞ്ഞ് നെറ്റിയിൽ വെച്ചാൽ തലവേദന പോയിട്ട് ഒരു വേദനയും വരില്ലെന്നതാണ് വാസ്തവം

രോഗപ്രതിരോധ ശേഷി 
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന കാര്യത്തിൽ തുളസി കഴിഞ്ഞേ മറ്റൗഷധങ്ങൾക്ക് സ്ഥാനമുള്ളൂ. എല്ലാ തരത്തിലും രോഗത്തെ പ്രതിരോധിക്കാൻ തുളസിക്ക് കഴിയും.


 

Latest News