Sorry, you need to enable JavaScript to visit this website.

പ്രവാസികളും അള്‍സറും; ശ്രദ്ധിച്ചാല്‍ ക്ലേശം ഇല്ലാതാക്കാം

പ്രമേഹം പോലുള്ള ജീവിത ശൈലീ രോഗങ്ങളോടൊപ്പം പ്രവാസികളില്‍ അള്‍സറും വര്‍ധിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.
അള്‍സര്‍ ഉള്ളവര്‍ ആഹാരക്രമത്തില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ രോഗത്തിന്റെ കാഠിന്യവും ക്ലേശവും ഇല്ലാതാക്കാമെന്നാണ് ഡോക്ടര്‍മാരുടെ ഉപദേശം.

ഭക്ഷണത്തില്‍ എരിവ്, മസാല എന്നിവ കുറയ്ക്കുക.
അച്ചാര്‍ പൂര്‍ണമായും ഒഴിവാക്കണം.
അമിത കടുപ്പമുള്ള ചായ, കാപ്പി എന്നിവ വേണ്ട.
മാംസാഹാരം കഴിവതും കുറയ്ക്കുക.
ഒരു നേരമെങ്കിലും ഗോതമ്പ് അടങ്ങിയ ഭക്ഷണം കഴിക്കണം.
നാരുകള്‍ ധാരാളം ഉള്‍പ്പെട്ട ഭക്ഷണം ഉള്‍പ്പെടുത്തുക.
അധികം പുളിയുള്ള പഴങ്ങള്‍ ഒഴിവാക്കണം.
പാല്‍ അന്റാസിഡ് ആയതിനാല്‍ ചിലര്‍ക്ക് രോഗശമനം ലഭിക്കുന്നു.
ആമാശയത്തിലെ അമ്ലത വര്‍ധിപ്പിക്കുന്നതിനാല്‍ അമിതമായി പാല്‍ കുടിക്കരുത്.

 

Latest News