Sorry, you need to enable JavaScript to visit this website.

കൊൽക്കത്തയിലെ വിക്‌ടോറിയ മെമ്മോറിയൽ

കൊൽക്കത്തയുടെ ചരിത്രം പറയുന്ന ശേഖരങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലമാണ് കൊൽക്കത്ത ഗാലറി. 1922 ലാണ് ഇത് ജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്. വിക്ടോറിയ മഹലിനോടൊപ്പം തന്നെ പ്രശസ്തമാണ് ഇവിടുത്തെ പൂന്തോട്ടവും. 64 ഏക്കർ സ്ഥലത്തായാണ് ഇവിടുത്തെ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് ഇവിടെ പ്രവേശനം. 

താജ്മഹലിന്റെ ഭംഗി അത്രയധികം പകർത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ചില വശങ്ങളിൽ നിന്നും നോക്കുമ്പോൾ മറ്റൊരു താജ്മഹലാണോ മുന്നിലെന്ന് തോന്നിപ്പിക്കുന്ന ഒരു അദ്ഭുത നിർമിതിയാണ് കൊൽക്കത്തയിൽ സ്ഥിതി ചെയ്യുന്ന വിക്ടോറിയ മെമ്മോറിയൽ. ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ  ഭരണത്തിന്റെ സ്മാരകമായി നിലകൊള്ളുന്ന നിർമിതിയാണിത്. 
1901 ൽ വിക്ടോറിയ രാജ്ഞിയുടെ മരണത്തെത്തുടർന്നാണ്  കൊൽക്കത്തയിൽ ഈ സ്മാരകത്തിന്റെ നിർമാണത്തിനു തുടക്കം കുറിച്ചത്. വിക്ടോറിയ മെമ്മോറിയൽ മൈതാൻ എന്നറിയപ്പെടുന്ന കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡിനടുത്താണ് വിക്ടോറിയ മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത്. കഴ്‌സൺ പ്രഭുവിന്റെ നിർദേശപ്രകാരം 1901 ൽ നിർമാണം ആരംഭിച്ച ഈ സ്മാരകം 15 വർഷം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയതെന്നാണ് ചരിത്രം. 
1906 ൽ ജോർജ് അഞ്ചാമനാണ് ഈ സ്മാരകത്തിന് തറക്കല്ലിടുന്നത്. 1912 വരെ ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയായിരുന്നു. 1912 ൽ ജോർജ് അഞ്ചാമൻ ചക്രവർത്തിയാണ് ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ദൽഹിയിലേക്ക് മാറ്റുന്നത്. ഒരു പക്ഷേ കൊൽക്കത്തയായിരുന്നു ഇന്ത്യയുടെ തലസ്ഥാനമെങ്കിൽ അവിടുത്തെ ഏറ്റവും പ്രാധാന്യമുള്ള സ്മാരകമായി ഇത് മാറിയേനേ. കൊൽക്കത്തയുടെ അടയാളങ്ങളിൽ ഒന്നായ ഹൂഗ്ലി നദിക്കരയിലാണ് വിക്ടോറിയ മഹൽ സ്ഥിതി ചെയ്യുന്നത്. മാർബിളിൽ നിർമിച്ചിരിക്കുന്ന ഈ സ്മാരകം ഇന്ന് കൊൽക്കത്തയുടെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നു കൂടിയാണ്. ബ്രിട്ടീഷുകാരുടെ വാസ്തുവിദ്യയോട് ചേർത്ത് മുഗൾ വാസ്തുവിദ്യ ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. കൂടാതെ വെനീഷ്യൻ, ഈജിപ്ഷ്യൻ, ഇസ്‌ലാമിക് വാസ്തുവിദ്യകളുടെ സ്വാധീനവും ഇതിൽ കാണാൻ സാധിക്കും. റോയൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബ്രിട്ടീഷ് ആർകിടെക്റ്റിന്റെ പ്രസിഡന്റായിരുന്ന വില്യം എമേഴ്‌സൺ ആയിരുന്നു ഇതിന്റെ നിർമാതാവ്. താജ്മഹലുമായി നിർമാണ സമാനതകൾ ധാരാളം പുലർത്തുന്ന നിർമിതിയാണ് വിക്ടോറിയ മഹലിന്റേത്. താജ്മഹൽ നിർമിച്ചതുപോലെ വെളുത്ത മാർബിളിലാണ് ഇതും നിർമിച്ചിരിക്കുന്നത്. കൂടാതെ താഴികക്കുടവും താഴികക്കുടമുള്ള വശങ്ങളിലെ ഗോപുരങ്ങളും മിനാരങ്ങളും ഒക്കെ താജ്മഹലിൽ നിന്നും എടുത്തിട്ടുള്ള മാതൃകകളാണ്. പുസ്തകങ്ങളും പെയിന്റിംഗുകളുമടക്കം ഒട്ടേറെ അപൂർവങ്ങളായ വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലമാണ് വിക്ടോറിയ മഹൽ. ഇവിടെ മൊത്തത്തിൽ 35 ഗാലറികളാണ് ഉള്ളത്. റോയൽ ഗാലറി, നാഷണൽ ലീഡേഴ്‌സ് ഗാലറി, പോർട്രെയ്റ്റ് ഗാലറി, സെൻട്രൽ ഹാൾ, സ്‌കൾപ്ചർ ഗാലറി, കൊൽക്കത്ത ഗാലറി തുടങ്ങിയവയാണ് ഇവിടുത്തെ പ്രശസ്തമായ ഗാലറികൾ. ഷേക്‌സ്പിയറിന്റെ കയ്യെഴുത്തുപ്രതികളും അറേബ്യൻ നൈറ്റ്‌സിന്റെ അപൂർവ പ്രതികളും ഒക്കെ ഇവിടെ കാണാൻ സാധിക്കും. വിക്ടോറിയ രാജ്ഞിയുടെയും ആൽബർട്ട് രാജകുമാരന്റെയും ചിത്രങ്ങളും പെയിന്റിംഗുകളും സൂക്ഷിച്ചിരിക്കുന്ന സ്ഥലമാണ് റോയൽ ഗാലറി.
കൊൽക്കത്തയുടെ ചരിത്രം പറയുന്ന ശേഖരങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലമാണ് കൊൽക്കത്ത ഗാലറി. 1922 ലാണ് ഇത് ജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്. വിക്ടോറിയ മഹലിനോടൊപ്പം തന്നെ പ്രശസ്തമാണ് ഇവിടുത്തെ പൂന്തോട്ടവും. 64 ഏക്കർ സ്ഥലത്തായാണ് ഇവിടുത്തെ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് ഇവിടെ പ്രവേശനം. തിങ്കളാഴ്ചകളിലും മറ്റ് ദേശീയ അവധി ദിവസങ്ങളിലും ഇവിടെ പ്രവേശനമില്ല. കൊൽക്കത്തയിലെ നേതാജി സുബാഷ് ചന്ദ്രബോസ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും വിക്ടോറിയ മെമ്മോറിയലിലേക്ക് 23 കിലോമീറ്റർ ദൂരമാണുള്ളത്.
 

Latest News