Sorry, you need to enable JavaScript to visit this website.

ചുരുങ്ങിയ ചെലവിൽ ആലപ്പുഴയിലേക്ക് ബോട്ട് യാത്ര 

കോടിമത- കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് സമ്മാനിക്കാനുള്ള ഏറ്റവും ആകർഷകമായ ഇനം കായലുകളിലെ യാത്രയാണ്. കൊല്ലത്തു നിന്ന് ആലപ്പുഴ വരെയോ, കൊച്ചി വരെയോ യാത്ര ചെയ്യാൻ അവസരം ലഭിക്കുകയെന്നത് ജീവിതത്തിലെ അവിസ്മരണീയ അനുഭവമായിരിക്കും. കൊച്ചിയിൽ നിന്ന് കൊടുങ്ങല്ലൂരിലേക്കും ജലഗതാഗതത്തിന് സൗകര്യമുണ്ട്. മധ്യ തിരുവിതാംകൂറിലെ പ്രധാന നഗരമായ കോട്ടയത്തെത്തുന്ന സഞ്ചാരിക്ക്  ഒഴിവാക്കാനാവാത്ത ഒന്നാണ് കോടിമത ബോട്ട് ജെട്ടി സന്ദർശനം. ചുരുങ്ങിയ ബജറ്റിൽ ബോട്ടിൽ യാത്ര ചെയ്ത് കായലോരത്തെ കാഴ്ചകൾ കണ്ട് രസിക്കാം. 


കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്ക് മനോഹരമായ ജലയാത്ര സമ്മാനിക്കുന്ന ജെട്ടിയാണ് കോടിമത. 20 രൂപയിൽ കുറഞ്ഞ തുകയ്ക്ക് രണ്ടര മണിക്കൂർ ജലയാത്ര ഒരനുഗ്രഹമാണ്.  കോടിമത-ആലപ്പുഴ റൂട്ടിൽ കെടിഡിസിയുടെ ബോട്ടുകളും സർവീസ് നടത്തുന്നു. കോടിമതയിലെത്തുന്ന യാത്രികർക്ക് വിശ്രമിക്കാൻ ഒന്നാന്തരം പാർക്കും നിർമിച്ചിട്ടുണ്ട്. മുമ്പ് കാലത്ത് കോട്ടയം-കുമരകം-മുഹമ്മ വഴി ആലപ്പുഴയിലേക്ക് യാത്ര ചെയ്തിരുന്നവരാണ് ടൂറിസ്റ്റുകൾ. കായലുകൾ കൂടുതൽ ഗതാഗത യോഗ്യമാക്കിയതോടെയാണ് കോടിമതയിൽ പുതിയ സാധ്യതകൾ തുറന്നത്.

Latest News