Sorry, you need to enable JavaScript to visit this website.

ധ്യാനത്തിനു ശേഷം ആര്‍പ്പുവിളി; മോഡി ബദരീനാഥിലേക്ക്

കേദാര്‍നാഥ് ക്ഷേത്രത്തില്‍ മോഡി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.

കേദാര്‍നാഥ്- ഉത്തരാഖണ്ഡില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി കേദാര്‍നാഥ് ക്ഷേത്രത്തിനു സമീപമുള്ള ഗുഹയില്‍ ധ്യാനം പുര്‍ത്തിയാക്കി. ഇന്ന് അദ്ദേഹം ബദരീനാഥ് ക്ഷേത്രം സന്ദര്‍ശിക്കും.
കേദാര്‍നാഥ് ക്ഷേത്രത്തില്‍ ഭക്തന്മാര്‍ ആര്‍പ്പുവിളികളോടെയാണ് മോഡിയെ വരവേറ്റത്. ജനങ്ങളെ അഭിവാദ്യം ചെയ്തപ്പോള്‍ മോഡി, ഭാരത് മാതാ കീ ജയ് വിളികളാല്‍ മുഖരിതമായി.
പുണ്യ ഗുഹയില്‍ ധ്യനത്തിലിരിക്കുന്ന മോഡിയുടെ ചിത്രങ്ങള്‍
സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. രാഷ്ട്രീയ നേതാക്കളടക്കമുള്ളവര്‍ ഫോട്ടോഗ്രാഫറേയും കൊണ്ടു ഗുഹയില്‍ കയറിയ മോഡിയെ പരിഹസിച്ചു.
കേദാര്‍നാഥ് പുണ്യഭൂമി സന്ദര്‍ശിക്കാന്‍ അവസരം കിട്ടുന്ന താന്‍ അതീവ ഭാഗ്യവാനാണെന്ന് മോഡി പറഞ്ഞു. വര്‍ഷങ്ങളായി ഇവിടം സന്ദര്‍ശിക്കുന്നു. പരിസ്ഥിതിക്കും ടൂറിസത്തിനും മുന്‍ഗണന നല്‍കി കേദാര്‍നാഥില്‍ വികസനം നടപ്പാക്കുകയാണ് തന്റെ ദൗത്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 

Latest News