Monday , September   23, 2019
Monday , September   23, 2019

എട്ടു സംസ്ഥാനങ്ങളിലായി അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. എട്ട് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ്  ഏഴാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി മത്സരിക്കുന്ന ഉത്തര്‍ പ്രദേശിലെ വരാണസിയില്‍ ഇന്നാണ് വോട്ടെടുപ്പ്.

ഉത്തര്‍പ്രദേശിനു പുറമെ ബിഹാര്‍, ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാള്‍, ഛത്തീഗഢ് എന്നിവയാണ് വോട്ടെടുപ്പ് പുരോഗമിക്കുന്ന സംസ്ഥാനങ്ങള്‍.

കള്ളവോട്ട് നടന്നതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വോട്ടെടുപ്പ് റദ്ദാക്കിയ കേരളത്തിലെ ഏഴ് ബൂത്തുകളില്‍ റീപോളിളിംഗും പുരോഗമിക്കുന്നു. കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലുള്‍പ്പെട്ട തളിപ്പറമ്പ്  മണ്ഡലത്തിലെ 166ാം നമ്പര്‍ ബൂത്തായ പാമ്പുരുത്തി മാപ്പിള എ.യു.പി സ്‌കൂള്‍, ധര്‍മടം നിയോജക  മണ്ഡലത്തിലെ കുന്നിരിക്ക യു.പി സ്‌കൂളിലെ 52,53 നമ്പര്‍ ബൂത്തുകള്‍, കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലുള്‍പ്പെട്ട കല്യാശ്ശേരി മണ്ഡലത്തിലെ പിലാത്തറ യു.പി സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്ത്, പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂളിലെ 69,70 നമ്പര്‍ ബൂത്തുകള്‍, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിലെ  48ാം നമ്പര്‍ ബൂത്തായ കൂളിയാട് ജി.യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് റീപോളിങ്.

 

 

Latest News