Sorry, you need to enable JavaScript to visit this website.

സ്വവര്‍ഗാനുരാഗി എന്ന് വെളിപ്പെടുത്തി ദുതി

ഭുവനേശ്വര്‍ - ഇന്ത്യയിലെ വേഗമേറിയ ഓട്ടക്കാരി ദുതി ചന്ദ് ഭിന്ന ലൈംഗികത പരസ്യമായി വെളിപ്പെടുത്തുന്ന രാജ്യത്തെ ആദ്യത്തെ കായിക താരമായി. ഒരു പെണ്‍കുട്ടിയുമായി താന്‍ ആത്മബന്ധത്തിലാണെന്നും എല്ലാവര്‍ക്കും അനുയോജ്യമെന്നു തോന്നുന്ന പങ്കാളിയെ തെരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്നും ദുതി പറഞ്ഞു. 100 മീറ്റര്‍ ദേശീയ റെക്കോര്‍ഡിനുടമയായ ദുതി കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്പ്രിന്റ് വെള്ളി മെഡലുകള്‍ നേടിയിരുന്നു. ഇപ്പോള്‍ ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കത്തിലാണ്. അനാവശ്യമായി ശ്രദ്ധാകേന്ദ്രമാകുമെന്ന് ഭയമുള്ളതിനാല്‍ പങ്കാളിയുടെ പേര് ദുതി വെളിപ്പെടുത്തിയില്ല. 
 

Latest News