Sorry, you need to enable JavaScript to visit this website.

ഫോട്ടോ എടുക്കലല്ല പണി, ബി.സി.സി.ഐയില്‍ പോര്

മുംബൈ - ബി.സി.സി.ഐ ആക്ടിംഗ് പ്രസിഡന്റ് സി.കെ. ഖന്നക്കെതിരെ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരിയുടെ രൂക്ഷ വിമര്‍ശം. അവസരം കിട്ടുമ്പോള്‍ ഫോട്ടോയെടുക്കാന്‍ നില്‍ക്കലല്ല പ്രസിഡന്റിന്റെ ദൗത്യമെന്ന് ചൗധരി തുറന്നടിച്ചു. ഐ.പി.എല്‍ ഫൈനലില്‍ ട്രോഫി സമ്മാനിച്ചതുമായി ബന്ധപ്പെട്ട് ഖന്നയും സി.ഒ.എ അംഗം ഡയാന എഡുല്‍ജിയും തമ്മില്‍ നില്‍ക്കുന്ന വാക്കുതര്‍ക്കത്തില്‍ ഇടപെടുകയായിരുന്നു ചൗധരി. 
ഫോട്ടോയെടുക്കലും കളിയുടെ പാസുകള്‍ സ്വന്തമാക്കലും ആളുകളെ അഭിവാദ്യം ചെയ്യലുമൊഴിച്ചാല്‍ ഖന്ന ബി.സി.സി.ഐ പ്രവര്‍ത്തനങ്ങളില്‍ ഒരു പങ്കും വഹിച്ചിട്ടില്ലെന്ന് മാധ്യമങ്ങള്‍ക്കു ചോര്‍ന്നു കിട്ടിയ കത്തില്‍ ചൗധരി ആരോപിച്ചു. അതികായന്മാര്‍ ഇരുന്ന പദവിയിലാണ് താങ്കള്‍ എത്തിപ്പെട്ടതെന്ന് ഓര്‍മ വേണമെന്നും ചൗധരി ചൂണ്ടിക്കാട്ടി. 

Latest News