Sorry, you need to enable JavaScript to visit this website.

സിറ്റിക്കും റഹീമിനും അപൂര്‍വ ഹാട്രിക്

ലണ്ടന്‍ - വാറ്റ്ഫഡിനെ മറുപടിയില്ലാത്ത അര ഡസന്‍ ഗോളില്‍ മുക്കി മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലിഷ് ഫുട്‌ബോളില്‍ ഹാട്രിക് തികക്കുന്ന ആദ്യ ടീമായി. റഹീം സ്‌റ്റെര്‍ലിംഗിന്റെ മിന്നുന്ന ഹാട്രിക്കിലൂടെ അവര്‍ എഫ്.എ കപ്പും സ്വന്തമാക്കി. നേരത്തെ ലീഗ് കപ്പും പ്രീമിയര്‍ ലീഗ് കിരീടവും നേടിയിരുന്നു സിറ്റി. ഒരു പതിറ്റാണ്ടിനിടയിലാദ്യമായി പ്രീമിയര്‍ ലീഗ് നിലനിര്‍ത്തുന്ന ടീമാണ് സിറ്റി. 
എഫ്.എ കപ്പ് ഫൈനലുകളുടെ നൂറ്റാണ്ട് നീണ്ട ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് സിറ്റി നേടിയത്. ലീഗ് കപ്പില്‍ ചെല്‍സിയെ തോല്‍പിക്കാന്‍ ഷൂട്ടൗട്ട് വരെ കളിക്കേണ്ടി വന്നിരുന്നു സിറ്റിക്ക്. പ്രീമിയര്‍ ലീഗില്‍ ഒരു പോയന്റ് വ്യത്യാസത്തിലാണ് ലിവര്‍പൂളിനെ മറികടന്നത്. ഡാവിഡ് സില്‍വ, ഗബ്രിയേല്‍ ജെസൂസ്, കെവിന്‍ ഡിബ്രൂയ്‌നെ എന്നിവരും സ്‌കോര്‍ ചെയ്തു. 

Latest News