Sorry, you need to enable JavaScript to visit this website.

ഹിന്ദു എന്ന വാക്ക് വിദേശികളുടെ സംഭാവന-കമല്‍ഹാസന്‍ 

ചെന്നൈ-ഹിന്ദു തീവ്രവാദി പരാമര്‍ശം വിവാദമായതിന് പിന്നാലെ ഹിന്ദു എന്ന വാക്ക് വിദേശികളുടെ സംഭാവനയാണെന്ന് അവകാശപ്പെട്ട് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍ രംഗത്ത്. മുഗള്‍ കാലത്തിന് മുമ്പ് ഹിന്ദു എന്ന വാക്ക് ഇന്ത്യയിലുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
അഞ്ച് മുതല്‍ പത്ത് വരെ നൂറ്റാണ്ടുകളില്‍ ദക്ഷിണേന്ത്യയില്‍ ജീവിച്ചിരുന്ന ഭക്തിപ്രസ്ഥാന കവികളായ ആള്‍വാറുകളുടെയോ ശൈവനായ•ാരുടെയോ കൃതികളില്‍ ഒരിടത്തും ഹിന്ദു എന്ന് പരാമര്‍ശിച്ചിട്ടില്ല. മുഗള•ാരോ അവരെ ഇരകളാക്കിയ വിദേശഭരണകര്‍ത്താക്കളോ നമ്മളെ ഹിന്ദുക്കളായി ജ്ഞാനസ്‌നാനപ്പെടുത്തിയതാണെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.
ബ്രിട്ടീഷുകാര്‍ 'ഹിന്ദു' എന്ന ഈ കണ്ടുപിടുത്തത്തെ പ്രോത്സാഹിപ്പിച്ചെന്നും വിശ്വാസവും പേരുമൊക്കെയായി വിദേശികള്‍ തന്നതിനെ കൊണ്ടുനടക്കുന്നത് വിവരക്കേടാണെന്നും കമല്‍ഹാസന്‍ പറയുന്നു.സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവായിരുന്നു എന്ന കമല്‍ഹാസന്റെ പരാമര്‍ശം വലിയ വിവാദമാണ് സൃഷ്ടിച്ചത്.

Latest News