Sorry, you need to enable JavaScript to visit this website.

മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെ ചൊല്ലി തെര. കമ്മീഷനില്‍ കടുത്ത ഭിന്നത; യോഗത്തിനില്ലെന്ന് കമ്മീഷണര്‍

ന്യൂദല്‍ഹി- തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം ലംഘനങ്ങള്‍ സംബന്ധിച്ച പരാതികള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ചേരുന്ന തെരഞ്ഞെടുപ്പു കമ്മീഷന്‍ യോഗത്തില്‍ നിന്ന് തെരഞ്ഞെടുപ്പു കമ്മീഷണര്‍ അശോക് ലവാസ വിട്ടു നിന്നു. മൂന്ന് അംഗങ്ങളുള്ള കമ്മീഷനില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ ന്യൂനപക്ഷ അഭിപ്രായം രേഖപ്പെടുത്താതെ പോകുന്നതിലുള്ള കടുത്ത വിയോജിപ്പാണ് കാരണമെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി മേഡി ചട്ടം ലംഘിച്ചെന്ന് ആറു പരാതികളില്‍ കമ്മീഷന്‍ മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇവയില്‍ ചില പരാതികളില്‍ അശോക് ലവാസ എതിരഭിപ്രായം പ്രകടിപ്പിച്ചിരുന്നു. 

മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറ, തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരായ അശോക് ലവാസ, സുശീല്‍ ചന്ദ്ര എന്നിവരടങ്ങുന്നതാണ് മൂന്നംഗ കമ്മീഷന്‍. സാധാരണ മൂന്നംഗങ്ങളുടേയും അഭിപ്രായ ഐക്യത്തിനാണ് കമ്മീഷന്‍ മുന്‍ഗണന നല്‍കുക. ഇതുണ്ടായില്ലെങ്കില്‍ ഭൂരിപക്ഷ അഭിപ്രായ പ്രകാരമായിരിക്കും തീരുമാനങ്ങളെടുക്കുക.

ന്യൂനപക്ഷ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താതെ പോകുന്നത് മുഴു കമ്മീഷന്‍ യോഗങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കിയിരിക്കുകയാണെന്ന് ലവാസ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ക്ക് മേയ് നാലിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. ന്യൂനപക്ഷ തീരുമാനങ്ങള്‍ രേഖപ്പെടുത്താതിരിക്കുന്നതോടെ കമ്മീഷന്റെ ചര്‍ച്ചകളിലും തീരുമാനങ്ങളിലും എന്റെ പങ്കാളിത്തം നിരര്‍ത്ഥകമാണെന്നും ലവാസ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ തീരുമാനങ്ങള്‍ ഉള്‍പ്പെടെ രേഖപ്പെടുത്തുന്നതിലും വെളിപ്പെടുത്തുന്നിലും സുത്യാര്യത ആവശ്യമാണെന്നു ചൂണ്ടിക്കാട്ടി പലതവണ കുറിപ്പു നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതാണ് പരാതികല്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ നിന്ന് പിന്‍വാങ്ങാന്‍ എന്നെ നിര്‍ബന്ധിതനാക്കിയത്. ഇത് കമ്മീഷന്റെ നിയമപരമായ പ്രവര്‍ത്തനത്തെ പുനസ്ഥാപിക്കാന്‍ സഹായിക്കുമെന്നും ്അദ്ദേഹം പറഞ്ഞു. 

കത്ത് ലഭിച്ചതിനെ തുടര്‍ന്ന് സുനില്‍ അറോറ അശോക് ലവാസയെ ചര്‍ച്ചയ്ക്കായി വിളിച്ചിരുന്നു. 


 

Latest News