Sorry, you need to enable JavaScript to visit this website.

ഇറാനെ ചെറുക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ യു.എസ് സൈന്യത്തെ വിന്യസിക്കുന്നു

റിയാദ്- ഇറാനില്‍നിന്നുള്ള സൈനിക ഭീഷണിയും അതിക്രമവും തടയുന്നതിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളിലും അറേബ്യന്‍ ഗള്‍ഫ് സമുദ്രങ്ങളിലും അമേരിക്കന്‍ സൈന്യത്തെ വിന്യസിക്കുന്നു. ഇതുമായി ബന്ധപ്പെട്ട അമേരിക്കയുടെ അഭ്യര്‍ഥന ഗള്‍ഫ് രാജ്യങ്ങള്‍ സ്വീകരിച്ചതായി അറബ് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് ശര്‍ഖുല്‍ ഔസ്ത്ത് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇറാനെ ഏതെങ്കിലും തരത്തിലുള്ള നടപടികളില്‍നിന്ന് തടയുകയാണ് അമേരിക്കയുടേയും ഗള്‍ഫ് രാജ്യങ്ങളുടേയും സംയുക്ത നീക്കത്തിന്റെ ലക്ഷ്യം.
യു.എ.ഇ തീരത്ത് എണ്ണക്കപ്പലുകളും സൗദി അറേബ്യയില്‍ എണ്ണ പൈപ്പ് ലൈനുകളും ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം രൂക്ഷമാകുകയാണ്.
റമദാന്‍ അവസാനം മക്കയില്‍ ചേരുന്ന ഇസ്ലാമിക് ഉച്ചകോടിക്കിടെ, പ്രത്യേക യോഗം ചേര്‍ന്ന് അറബ് രാജ്യങ്ങള്‍ സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി.

 

Latest News