Sorry, you need to enable JavaScript to visit this website.

ഇ ടാഗുമായി തടവുപുള്ളികളെ വിട്ടയക്കും, പുതിയ പരിഷ്‌കാരവുമായി യു.എ.ഇ

അബുദാബി- ചെറിയ കുറ്റങ്ങള്‍ക്കു ശിക്ഷിക്കപ്പെട്ട 133 പേരെ ജയിലില്‍ ഇടുന്നതിന് പകരം ഇലക്ട്രോണിക് ടാഗ് ചെയ്തു വിട്ടയയ്ക്കാന്‍ യു.എ.ഇ തീരുമാനിച്ചു. ശിക്ഷക്കു പകരം സാമൂഹിക സേവനത്തിന് അയക്കുന്ന 28 പേരും ഇതിലുണ്ട്.  നിലവില്‍ ജയിലില്‍ ഉള്ളവരും തടവിന് വിധിക്കപ്പെട്ടവരുമായ 105 പേരെയാണ് വിട്ടയക്കുക.
കുറ്റവാളികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലൂടെ തെറ്റു തിരുത്താനും വീണ്ടും തെറ്റിലേക്കു പോകുന്നത് തടയാനും അവസരം നല്‍കുകയാണെന്നു സാമൂഹിക സുരക്ഷാ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹ്മദ് സെയ്ഫ് ബിന്‍ സെയ്തൂന്‍ അല്‍ മുഹൈരി പറഞ്ഞു. ഇവര്‍ക്ക് ജോലിക്കും പ്രാര്‍ഥനക്കുമുള്‍പ്പെടെ എവിടേക്കും സഞ്ചാര സ്വാതന്ത്ര്യമുണ്ടാകും. വിദ്യാര്‍ഥികള്‍ക്കു പഠനം തുടരാനും ചെറിയ സാമ്പത്തിക ബാധ്യത തീര്‍ക്കാനുള്ളവര്‍ക്ക് അതിനും അവസരം ലഭിക്കും.
ഇലക്ട്രോണിക് കാല്‍തള ധരിച്ച കുറ്റവാളി 24 മണിക്കൂറും നിരീക്ഷണത്തിലായിരിക്കും. ടാഗ് ഒഴിവാക്കാനോ കൃത്രിമം കാണിക്കാനോ ശ്രമിച്ചാല്‍ വിവരം ഉടന്‍ പൊലീസിന് ലഭിക്കും. ചെറിയ കുറ്റങ്ങള്‍ക്കു തടവുശിക്ഷ അനുഭവിക്കുന്നവരെ ഇലക്ട്രോണിക് ടാഗ് ധരിപ്പിച്ച് വിട്ടയയ്ക്കുന്ന നടപടിക്ക് റാസല്‍ഖൈമയിലും തുടക്കമായി.

 

Latest News