Sorry, you need to enable JavaScript to visit this website.

സ്ഥിരം ഇഖാമക്ക് എട്ടു ലക്ഷം; വാർഷിക ഇഖാമക്ക് ഒരു ലക്ഷം റിയാൽ

റിയാദ് - സൗദിയിൽ വിദേശികൾക്ക് അനുവദിക്കുന്ന സ്ഥിരം ഇഖാമക്ക് എട്ടുലക്ഷം റിയാലായിരിക്കും ഫീസ് എന്ന് റിപ്പോർട്ട്. അതേസമയം, ഓരോ വർഷവും പുതുക്കുന്ന ഇഖാമക്ക് ഒരു ലക്ഷം  റിയാലാണ് ഫീസ്. 
സൗദി അറേബ്യയുമായി നയതന്ത്രബന്ധമുള്ള എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് പ്രിവിലേജ് ഇഖാമ നിയമം അനുസരിച്ച് സ്ഥിരം ഇഖാമയും താൽക്കാലിക ഇഖാമയും അനുവദിക്കും. വിവിധ മേഖലകളിലെ പ്രതിഭകൾക്കും പ്രിവിലേജ് ഇഖാമ അനുവദിക്കുമെന്നാണ് കരുതുന്നത്. ഇത്തരക്കാരുടെ കഴിവുകളും സേവനങ്ങളും പ്രയോജനപ്പെടുത്തുന്നതിന് സാധിക്കുന്നതിന് ശ്രമിച്ചാണ് ഇളവുകളോടെ പ്രിവിലേജ് ഇഖാമ അനുവദിക്കുക. സ്‌പോൺസർഷിപ്പ് നിയമത്തിൽ നിന്ന് പ്രിവിലേജ് ഇഖാമ ഗുണഭോക്താക്കളെ ഒഴിവാക്കും. എന്നാൽ സൗദിയിൽ നിലവിലുള്ള സ്‌പോൺസർഷിപ്പ് നിയമം അതേപടി തുടരും.


കൂടുതൽ വാർത്തകൾക്കായി ഇവിടെ ക്ലിക് ചെയ്ത് വാട്‌സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക


ദീർഘകാലമായി സൗദിയിൽ കഴിയുന്ന ആയിരക്കണക്കിന് അറബ് സമ്പന്നർ അടക്കമുള്ളവർക്ക് പ്രിവിലേജ് ഇഖാമ നിയമത്തിന്റെ ഗുണം ലഭിക്കുമെന്നാണ് കരുതുന്നത്. നിക്ഷേപകർക്കു പുറമെ പ്രഗത്ഭരായ ഡോക്ടർമാരെയും എൻജിനീയർമാരെയും ശാസ്ത്രജ്ഞരെയും മറ്റും രാജ്യത്തേക്ക് ആകർഷിക്കുന്നതിനും നിയമം സഹായകമാകും. പുതിയ പദ്ധതികൾ വഴി ദേശീയ സമ്പദ്‌വ്യവസ്ഥക്ക് കരുത്തുപകരുന്നതിന് ഇവർക്ക് അവസരമൊരുക്കും. 
ബിനാമി ബിസിനസ് പ്രവണതക്ക് ഒരുപരിധി വരെ തടയിടുന്നതിന് പുതിയ നിയമം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിനാമി ബിസിനസ് പ്രവണത മൂലം ദേശീയ സമ്പദ്‌വ്യവസ്ഥക്ക് പ്രതിവർഷം 30,000 കോടി റിയാലിന്റെ നഷ്ടം നേരിടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. പ്രിവിലേജ് ഇഖാമ ഉടമകൾക്ക് സ്വദേശികളെ പോലെ സ്വന്തം നിലക്ക് സ്ഥാപനങ്ങൾ ആരംഭിക്കാൻ അവകാശമുണ്ടാകും. 

Latest News