Sorry, you need to enable JavaScript to visit this website.

കള്ളവോട്ട് സ്ഥിരീകരിച്ച കേരളത്തിലെ നാലു ബൂത്തുകളില്‍ ഞായറാഴ്ച വീണ്ടും വോട്ടെടുപ്പ്

ന്യൂദൽഹി- കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ച നാലു പോളിങ് ബൂത്തുകളില്‍ ഞായറാഴ്ച വീണ്ടും വോട്ടെടുപ്പു നടത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉത്തരവ്. ലോകസ്ഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പു നടക്കുന്ന ദിവസം രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് കേരളത്തില്‍ റീ പോളിങ്. കേരളത്തില്‍ അത്യപൂര്‍വ സംഭവമാണ് റിപോളിങ്. കാസര്‍കോട് മണ്ഡലത്തിലെ കല്യാശ്ശേരിയില്‍ 19, 69, 70 നമ്പര്‍ ബൂത്തുകളിലും കണ്ണൂര്‍ മണ്ഡലത്തിലെ തളിപ്പറമ്പ് 166ാം നമ്പര്‍ ബൂത്തിലുമാണ് റീപോളിങ് നടക്കുക. കണ്ണൂരിലെ 19ാം നമ്പര്‍ ബൂത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരും പുതുയങ്ങാടിയിലെ രണ്ടു ബൂത്തുകളില്‍ മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകരും കള്ളവോട്ട് ചെയ്തതായി തെളിഞ്ഞിരുന്നു. ജില്ലാ കലക്ടര്‍, തെരഞ്ഞെടുപ്പു നിരീക്ഷകര്‍, മുഖ്യ തെരഞ്ഞെടുപ്പു ഓഫീസര്‍ എന്നിവരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ വീണ്ടും വോട്ടെടുപ്പു നടത്താന്‍ ഉത്തരവിട്ടത്. ഇതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.
 

Latest News