Sorry, you need to enable JavaScript to visit this website.

നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രളയം പ്രവചിക്കാനൊരുങ്ങി ഗൂഗിൾ

നിർമിത ബുദ്ധി അടിസ്ഥാനമാക്കി ഇന്ത്യയിൽ പ്രളയം പ്രവചിക്കാൻ ഗൂഗിൾ സംവിധാനം ഒരുക്കുന്നു. കൂടുതൽ മഴ ലഭിക്കുന്ന സ്ഥലങ്ങളും പ്രളയത്തിനു സാധ്യതയുള്ള സ്ഥലങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതം വഴി തിരിച്ചറിയാനും മുന്നറിയിപ്പ് നൽകാനും സാധിക്കുമെന്ന് ഗൂഗിൾ അവകാശപ്പെടുന്നു. 
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫോർ സോഷ്യൽ ഗുഡ് എന്ന ഗൂഗിൾ പദ്ധതിയുടെ ഭാഗമായാണ് പുതിയ സംവിധാനം വികസിപ്പിക്കുന്നത്. സെപ്റ്റംബർ മാസത്തോടെ ഗൂഗിൾ ദൗത്യം പൂർത്തിയാകുമെന്നാണ് കരുതുന്നത്. 
കഴിഞ്ഞ വർഷം രാജ്യത്തെ പല സംസ്ഥാനങ്ങളിലും കാലവർഷവും പ്രളയവും കനത്ത നാശം വിതിച്ചിരുന്നു. ലോകത്തെ പ്രളയ ദുരന്തങ്ങളിൽ 20 ശതമാനവും ഇന്ത്യയിലാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ജല കമ്മീഷനുമായി സഹകരിച്ച് പ്രളയം പ്രവചിക്കുന്ന സംവിധാനം ഒരുക്കുന്നത്. മുൻ വർഷങ്ങളിൽ രാജ്യത്തുണ്ടായ പ്രളയങ്ങൾ, അനുബന്ധ സംഭവങ്ങൾ, ജാഗ്രതാ നിർദേശങ്ങൾ, മഴയുടെ അളവ് തുടങ്ങിയ വിവരങ്ങൾ കമ്മീഷൻ ഗൂഗിളിന് കൈമാറും. ഇവ നിർമിത ബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്ത് പ്രവചനത്തിന് ഉപയോഗിക്കാനാണ് ഗൂഗിൾ പദ്ധതി. 
ബിഹാർ തലസ്ഥാനമായ പട്‌നയിലായിരിക്കും ആദ്യം ഈ സംവിധാനം ഒരുക്കുക. ഇതിനു ശേഷം രാജ്യത്ത് ഏറ്റവുമധികം മഴ ലഭിക്കുന്ന സ്ഥലങ്ങളിലും നടപ്പിലാക്കും. 

Latest News