Sorry, you need to enable JavaScript to visit this website.

ചൗക്കിദാർ ചോർ ഹേ... 

മോഡിയുടെ വാഴ്ചക്കാലത്ത് അഛേ ദിൻ, സ്വഛ് ഭാരത് തുടങ്ങി ഏറെ പദ്ധതികൾ മുദ്രാവാക്യങ്ങളായി  മാറ്റാൻ ആസൂത്രിത ശ്രമം നടന്നു. 2019 ൽ കോൺഗ്രസ് ഉയർത്തിയ ഇന്ത്യയെ നാം തിരിച്ചുപിടിക്കും എന്ന മുദ്രാവാക്യം ജനഹൃദയങ്ങളെ സ്വാധീനിക്കുന്നതാണ്. ഒപ്പം ന്യായ് പദ്ധതി ഉയർത്തിക്കാണിക്കുന്ന  അബ് ഹോഗാ ന്യായ് എന്ന മുദ്രാവാക്യം നീതി നിഷേധിക്കപ്പെട്ടവർക്കിടയിൽ വിവിധ അർത്ഥ തലങ്ങളിൽ ജനകീയമായി. 
നമോ എഗെയ്ൻ, ഫിർഏക് ബാർ മോഡി സർക്കാർ, അബ്കീ ബാർ ചാർ സൗ പാർ (ഇത്തവണ നാനൂറിലേറെ സീറ്റുകൾ) എന്നീ മുദ്രാവാക്യങ്ങളുമായാണ് ബിജെപിയും തുടക്കം കുറിച്ചത്. 
മേം ഭീ ചൗക്കിദാർ (ഞാനും ചൗക്കിദാർ) മുദ്രാവാക്യത്തെ  രാഹുൽ ഗാന്ധി ചൗക്കിദാർ ചോർ ഹെ (കാവൽക്കാരൻ കള്ളനാണ്) എന്ന മുദ്രാവാക്യവുമായി തിരിച്ചടിച്ചു. ഉത്തർ പ്രദേശ്, ബിഹാർ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ബി.ജെ.പി പിന്നിലാണെന്ന് വ്യക്തമായതോടെ വോട്ടെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ മോഡി ഹൈ തോ മുംകിൻ ഹെ (മോഡിയെങ്കിൽ സാധ്യമാണ്), കാം രൂഖേ ന, ദേശ് ഝൂകെ ന (പ്രവൃത്തി നിലക്കില്ല, രാജ്യം ആരുടെ മുന്നിലും തലകുനിക്കില്ല) എന്ന മുദ്രാവാക്യം വന്നു. 
പ്രാദേശിക കക്ഷികൾക്കും അവരുടേതായ സംഭാവനകൾ മുദ്രാവാക്യങ്ങളിലുണ്ട്. 67 ൽ മഹാരാഷ്ട്രയിൽ ബൽതാക്കറെയുടെ ശിവസേന ദക്ഷിണേന്ത്യക്കാരെയാണ് മുഖ്യ ശത്രുവായി  കണ്ടത്. ബജാവോ പുംഗി, ഹഠാവോ  ലുങ്കി 
(കാഹളം മുഴക്കൂ, ലുങ്കി പറിക്കൂ) എന്നായിരുന്നു അവരുടെ മുദ്രാവാക്യം. 
 
മേമ്പൊടി: 
1947 ൽ യെ ആസാദി ഛൂട്ടാ ഹേ (ഈ സ്വാതന്ത്ര്യം കപടമാണ്) എന്ന മുദ്രാവാക്യമാണ് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി ഉയർത്തിയത്.
അന്ന് മുഖ്യ പ്രതിപക്ഷമായിരുന്ന കമ്യൂണിസ്റ്റ് പാർട്ടി  അന്യം നിന്നു പോകുന്ന അവസ്ഥയിലാണിന്ന്. മോഡി വാഴ്ചയിൽ ഏറെ ശ്രദ്ധ നേടിയ മുദ്രാവാക്യം ന്യൂദൽഹി ജെ.എൻ.യുവിൽ വിദ്യാർത്ഥി നേതാക്കൾ കനയ്യ കുമാറും, ഷെഹ്‌ല റാഷിദും ഉയർത്തിയ ആസാദി മുദ്രാവാക്യമാണെന്നത് കൗതുകകരമാണ്. 
പൂംഞ്ചിവാദ് സേ ലേംഗെ ആസാദി, മനുവാദ് സെ ബ്രാഹ്മൺവാദ് സെ, സംഘവാദ് സെ,  ഭ്രഷ്ടാചാർ സെ, ഭുക്മാരി സെ, (മുതലാളിത്തത്തിൽ നിന്ന്, മനു സ്മൃതിയിൽ നിന്ന്, ബ്രാഹ്മിനിസത്തിൽ നിന്ന്, ആർഎസ്എസിൽ നിന്ന്, വിശപ്പിൽ നിന്ന്, ദാരിദ്ര്യത്തിൽ നിന്ന്..  മോചനം) തുടങ്ങി അംബേദ്കർ വാലീ, ഭഗത്‌സിംഗ് കീ, ഫൂലേ വാലി, പെരിയോർ കീ ആസാദീ (അംബേദ്കറുടെ, ഭഗത് സിംഗിന്റെ, മഹാത്മാ ഫൂലേയുടെ, പെരിയോരുടെ സ്വാതന്ത്യം) ഹായ് ഹഖ് ഹമാരാ ആസാദീ, ഹം ലേകേ രഹേംഗെ ആസാദി (സ്വാതന്ത്ര്യം ഞങ്ങളുടെ അവകാശം, സ്വാതന്ത്ര്യം ഞങ്ങൾ നേടും) എന്ന മുദ്രാവാക്യം കാമ്പസുകളിൽ നിന്നും തെരുവുകളിലേക്ക് പടർന്നു.      (അവസാനിച്ചു.)

Latest News