Sorry, you need to enable JavaScript to visit this website.

രജനിക്ക് വില്ലനായി ചെമ്പൻ

രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ ദർബാറിൽ വില്ലൻ കഥാപാത്രമായി മലയാളി താരം ചെമ്പൻ വിനോദും. വില്ലന്മാരിൽ ഒരാൾ എന്നു വേണമെങ്കിൽ പറയാം. ബോളിവുഡ് താരം പ്രതീക് ബബ്ബാറാണ് ദർബാറിലെ പ്രധാന വില്ലൻ. പ്രതീക് ബബ്ബാറിന്റെ കൂട്ടാളിയായിട്ടാണ് ചെമ്പൻ വിനോദ് എത്തുക. 
നയൻതാരയും പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന ചിത്രത്തിൽ നിവേദിത തോമസ്, പ്രകാശ് രാജ്, യോഗി ബാബു, സുമൻ, മനോബാല, ബോസ് വെങ്കട് എന്നിവരാണ് മറ്റ് താരങ്ങൾ.
എ.ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദർബാറിന്റെ ഷൂട്ടിംഗ് മുംബൈയിൽ പുരോഗമിക്കുകയാണ്. 
പോലീസ് ഓഫീസറായും സാമൂഹ്യ പ്രവർത്തകനുമായി ഡബിൾ റോളിലാണ് ചിത്രത്തിൽ രജനീകാന്ത് അഭിനയിക്കുന്നത്. ആദ്യ പകുതിയിൽ സാമൂഹ്യ പ്രവർത്തകനായും രണ്ടാം പകുതിയിൽ ഡി.സി.പി മണിരാജ് ആയിട്ടുമാകും സ്റ്റൈൽ മന്നൻ എത്തുക. എ.ആർ. മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്ത വിജയ് ചിത്രം സർക്കാർ വൻ വിജയമായിരുന്നു. 

Latest News