Sorry, you need to enable JavaScript to visit this website.

ചൈനയിലേക്ക് ടൂറിസ്റ്റുകളുടെ  പ്രവാഹം 

ബീജിങ്- ചൈനയിലെ ടൂറിസം മേഖലയിൽ കഴിഞ്ഞ വർഷത്തിനെ അപേക്ഷിച്ച് 16 ശതമാനത്തിന്റെ വർധനവ്. 117.67 ബില്ല്യൺ (ഏകദേശം 12000 കോടി) യുവാനാണ് ഉയർന്നിരിക്കുന്നത്. ചൈനയുടെ തലസ്ഥാനമായ ബീജിങിൽ 6.85 ബില്ല്യൻ ടൂറിസ്റ്റുകളാണ് കഴിഞ്ഞ വർഷം സംഘടിപ്പിച്ച ഹോർട്ടി കൾച്ചർ എക്‌സിബിഷന് മാത്രം എത്തിയത്. സഞ്ചാരികൾ കൂടുതൽ എത്തുന്ന മെയ് മാസത്തിലും ടൂറിസ്റ്റ് മേഖല വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. നാല് ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിന് ഏതാണ്ട് 320,000 ടൂറിസ്റ്റുകളെയാണ് ചൈന പ്രതീക്ഷിക്കുന്നത്.
ഗിരിയി തിയറ്റർ, ചൈനീസ് പവിലിയൻ, ഇന്റർനാഷണൽ പവിലിയൻ തുടങ്ങി നിരവധി സ്ഥലങ്ങളാണ് ഇവിടെ ജനങ്ങളെ ആകർഷിപ്പിക്കുന്നത്. കൂടാതെ സഞ്ചാരികൾക്കായി നിരവധി നാടൻ കലാരൂപങ്ങളും മറ്റ് പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടുതൽ സഞ്ചാരികളും ആശ്രയിക്കുന്നത് റെയിൽ ഗതാഗതത്തെയാണ്. ഇത് റെയിൽവേക്കും മികച്ച നേട്ടമാണ് ഉണ്ടാക്കുന്നത്.


 

Latest News