Sorry, you need to enable JavaScript to visit this website.

മാണിക്യക്കല്ല് തേടി

ഇടത്തരക്കാരുടെ ജീവിതങ്ങളെ കഥകളിലാവാഹിച്ചും അഭ്രപാളിയിൽ ആവിഷ്‌കരിച്ചും മലയാളികളുടെ മനസ്സ് കീഴടക്കിയവരായിരുന്നു ശ്രീനിവാസനും സത്യൻ അന്തിക്കാടും. അവരുടെ കഥ-സംവിധാന സങ്കൽപ്പങ്ങളിൽ നിന്നും ഊർജം ഉൾക്കൊണ്ട്, മലയാള സിനിമയ്ക്ക് പുത്തൻ പ്രതീക്ഷകൾ ഉണർത്തി ഇതാ അവർക്കൊരു പിൻഗാമി - എം.മോഹനൻ. തിരക്കഥയുടെ മർമ്മം ശ്രീനിവാസനിൽ നിന്നും സംവിധാനപാടവം സത്യൻ അന്തിക്കാടിൽനിന്നും അഭ്യസിച്ച മോഹനന് അങ്ങനെ ആകാതിരിക്കാൻ കഴിയില്ലല്ലൊ.
അതേസമയം സിനിമയോടുള്ള സമീപനത്തിൽ തന്റേതുമാത്രമായ രീതികളും കാഴ്ചപ്പാടും അദ്ദേഹം വെച്ചുപുലർത്തുകയും ചെയ്യുന്നുണ്ട്. ആദ്യ സംവിധാന സംരംഭമായ കഥപറയുമ്പോൾ.. കഴിഞ്ഞ് അദ്ദേഹം തന്നെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ച മാണിക്യക്കല്ലിൽ എത്തുമ്പോൾ സ്വന്തം കഴിവിന്റെ പിൻബലത്തിൽ തനിക്ക് മികച്ച സിനിമകൾ ചെയ്യാനാവും എന്നദ്ദേഹം തെളിയിക്കുകയായിരുന്നു. ഒരർഥത്തിൽ എം.മോഹനൻ എന്ന സംവിധായകന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയായി രുന്നു, മാണിക്യക്കല്ല്. തുടർന്ന് അദ്ദേഹം സംവിധാനം ചെയ്ത 916, മൈ ഗോ ഡ്, അരവിന്ദന്റെ അതിഥികൾ എന്നീ സിനിമകളിലും ആ സ്വാതന്ത്ര്യത്തിന്റെ സവിശേഷമായ സിദ്ധി തെളിഞ്ഞു കാണാം.
നമുക്കു ചുറ്റും അശ്രദ്ധമായി അവഗണിക്കപ്പെട്ടു പോകുന്ന ചില നിർ ണായക ജീവിത മുഹൂർത്തങ്ങളെ പ്രമേയമാക്കുന്ന കഥയുടെ മാണിക്യക്കല്ലു തേടിയുള്ള യാത്രയാണ് മോഹനന് ഓരോ സിനിമയും. അതിലൂടെ സാധാര ണക്കാരന്റെ സങ്കടങ്ങളുടെയും സ്വപ്‌നങ്ങളുടെയും കഥപറയുകയാണ് അദ്ദേ ഹം ചെയ്യുന്നത്. ഈയിടെ ഒരു സ്വകാര്യ സന്ദർശനത്തിന് തലശ്ശേരിയിലെ ത്തിയപ്പോൾ എം.മോഹനൻ അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിന്നും:-

താങ്കളുടെ അരവിന്ദന്റെ അതിഥികൾ ഇറങ്ങിയത് കഴിഞ്ഞ വർഷമാണ്. എന്താണ് പുതിയ പ്രോജക്ടുകൾ?
പുതിയൊരു സിനിമയുടെ തയ്യാറെടുപ്പിലാണിപ്പോൾ. കഥയുടെ ചർച്ച നടക്കുന്നതേയുള്ളൂ. അതുകൊണ്ട് സിനിമയെ കുറിച്ച് ഒന്നും ഇപ്പോൾ കൃത്യ മായി അനൗൺസ് ചെയ്യാൻ പറ്റില്ല.

മാണിക്യക്കല്ലിന്റെയും 916 ന്റെയും ഒക്കെ കഥ താങ്കൾ തന്നെയാണ് എ ഴുതിയത്. മറ്റുള്ളവരുടെ കഥയിൽ, കഥയില്ല എന്നു തോന്നുന്നതു കൊണ്ടാ ണോ അതോ സ്വന്തം കഥയിൽ സിനിമ ചെയ്യുന്നതാണ് കുറേക്കൂടി സൗക ര്യം എന്നതു കൊണ്ടാണോ അങ്ങനെ ചെയ്യുന്നത്?
ഇതൊന്നുമല്ല കാര്യം. അതൊക്കെ അങ്ങനെ സംഭവിക്കുന്നതാണ്. ഉദാ ഹരണത്തിന് കഥപറയുമ്പോൾ ശ്രീനിയേട്ടന്റെ കഥയായിരുന്നു. തുടർന്ന് മാ ണിക്യക്കല്ല് ചെയ്യുമ്പോൾ എനിക്ക് തന്നെ പറയാൻ ഒരു കഥ ഉണ്ടായിരുന്ന തു കൊണ്ട് അത് ഉപയോഗിച്ചു എന്നു മാത്രം. തുടർന്നു വന്ന 916-ന്റെ കഥ, ഞാൻ കഥപറയുമ്പോൾ ചെയ്യുന്നതിന് മുമ്പേ മനസിൽ ഉണ്ടായിരുന്നതാണ്. പിന്നീട് വന്ന മൈ ഗോഡിലും അരവിന്ദന്റെ അതിഥികളിലും മറ്റുള്ളവരുടെ കഥകളാണ് ഞാൻ ഉപയോഗിച്ചത്. ഇപ്പോൾ ചെയ്യാൻ പോകുന്ന പുതിയ സി നിമയുടെ കഥയും മറ്റൊരാളുടേതാണ്. കഥ, സിനിമയുടെ മാണിക്യക്കല്ലാണ്. അത് കണ്ടെത്തുക എന്നതാണ് മുഖ്യം. അത് ശ്രമകരവുമാണ്.

2007-ലാണ് കഥപറയുമ്പോൾ ഇറങ്ങുന്നത്. 2011 ആരംഭത്തിലാണ് മാ ണിക്യക്കല്ല് വരുന്നത്. 2012 അവസാനമാണ് 916 റിലീസാകുന്നത്. മൈ ഗോ ഡ് 2015-ലും അരവിന്ദന്റെ അതിഥികൾ 2018-ലുമാണ് ഇറങ്ങുന്നത്. അതിനിട യിൽ പലപ്പോഴും ഒരു വലിയ ഗ്യാപ്പ് ഉണ്ടാകുന്നത് എന്തു കൊണ്ടാണ്?
അതിന് പ്രത്യേകിച്ച് കാരണം ഒന്നും പറയാനില്ല. സത്യത്തിൽ സിനിമ യിൽ ഈ കാലയളവ് വലിയ ഗ്യാപ്പ് ഒന്നുമല്ല. കഥ പറയുമ്പോൾ സമ്മാനിച്ച ത് ഒരു വലിയ വിജയമായിരുന്നു. അതോടെ അടുത്തത് ഒരു നല്ല പടമായി ചെയ്തു വിജയിപ്പിക്കേണ്ട വലിയ ഉത്തരവാദിത്വ ഭാരം തലയിൽ കയറി. പ്രേ ക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരേണ്ടതുണ്ടായിരുന്നു. ഓഫറുകൾ അന വധി വന്നു. പക്ഷെ, വന്നവർക്കൊക്കെ കഥപറയുമ്പോൾ എന്ന പടത്തിന്റെ പാറ്റേണിൽ ഉള്ള ഒന്നായിരുന്നു വേണ്ടിയിരുന്നത്. അത്തരം ഒരു സിനിമ ചെ യ്യുന്നില്ല എന്നു ഞാൻ ഉറപ്പിച്ചിരുന്നു. വ്യത്യസ്തമായ കഥകൾ പ്രമേയമാക്കു മ്പൊഴേ സത്യത്തിൽ ഒരു സിനിമാക്കാരൻ ശ്രദ്ധിക്കപ്പെടുകയുള്ളൂ എന്ന വി ശ്വാസക്കാരനാണ് ഞാൻ. അതിനായുള്ള കാത്തിരിപ്പിനിടയിലാണ് താങ്കൾ പ റഞ്ഞ ഈ ഗ്യാപ്പ് സംഭവിക്കുന്നത്. പടം നന്നാകാൻ ആ ഗ്യാപ്പ് പലപ്പോഴും സഹായിക്കുന്നുണ്ട് എന്നു ഞാൻ കരുതുന്നു.

സിനിമയിൽ എത്തിപ്പെട്ടത് എങ്ങനെയാണ്?
എത്തിപ്പെട്ടതല്ല, മനസ്സിൽ സിനിമ എന്നത് ഉറപ്പിച്ചു തന്നെ വന്നതാണ്. അക്കഥകൾ കുറച്ചൊക്കെ താങ്കൾക്കും അറിയാമല്ലൊ (തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളജിൽ ഈ ലേഖകന്റെ സഹപാഠിയായിരുന്നു എം. മോഹനൻ) 
പഠിക്കുന്ന കാലത്തേ ഞാൻ ധാരാളം കഥകളെഴുതിയിരുന്നല്ലൊ. കഥകൾ എ ഴുതിയിരുന്ന നമ്മുടെ തലമുറയിലെ കുറേപ്പേരുടെയെങ്കിലും സ്വപ്‌നം അന്ന് സിനിമയായിരുന്നു. സിനിമ കണ്ടും സിനിമയെ കുറിച്ച് ചിന്തിച്ചും സംസാരി ച്ചും സിനിമയ്ക്ക് പറ്റുന്ന കഥകളെഴുതിയും ചർച്ച ചെയ്തും നടന്ന കാലം. സിനിമയിലെത്തുക എന്നതല്ലാതെ മറ്റൊരു ജോലിയെ കുറിച്ചും അന്നു ഞാ ൻ ചിന്തിച്ചിരുന്നില്ല. അതിനാൽ ഡിഗ്രി കഴിഞ്ഞ ഉടനെ ഞാൻ ശ്രീനിയേട്ട നൊപ്പം കൂടി(പ്രമുഖ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീ നിവാസന്റെ ഭാര്യാ സഹോദരനാണ് എം.മോഹനൻ) ഇന്ന് ഞാൻ സിനിമയി ൽ എന്തെങ്കിലും ആയിത്തീർന്നിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ സഹായം ഒന്നു കൊണ്ടു മാത്രമാണ്.

കഥാകാരനായ താങ്കൾ സിനിമയിലെത്തി സംവിധായകനായത് എങ്ങനെയാണ്? അത് യാദൃച്ഛികമായിരുന്നോ?
അല്ല. സംവിധായകനാവുക എന്ന സ്വപ്‌നവുമായി തന്നെയാണ് ഞാൻ മദ്രാസിലെ സിനിമാ ലോകത്തേക്ക് വണ്ടി കയറിയത്. കഥയെഴുത്തും തിരക്ക ഥാ രചനയും ഒക്കെയായി കുറേ നാളുകൾ കഴിഞ്ഞെങ്കിലും സംവിധായകൻ ആവുക എന്ന സ്വപ്‌നം ഞാൻ കൈവിട്ടില്ല. അതിൽ കുറഞ്ഞ ഒന്നും ആകാ ൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. സിനിമ ഒരു ടീം വർക്കാ ണെങ്കിൽ കൂടി, ആത്യന്തികമായി അത് സംവിധായകന്റെ കലയാണ് എന്ന് കരുതിയിരുന്നതു കൊണ്ടാണ് ആ വിചാരം എന്നിൽ ബലപ്പെട്ടത്. സംവിധാ നം പഠിക്കാനാണ് എനിക്ക് താൽപര്യം എന്ന് ഞാൻ ശ്രീനിയേട്ടനോട് പറ ഞ്ഞു. അദ്ദേഹമാണ് എന്നെ സത്യേട്ടന് (സത്യൻ അന്തിക്കാട്) പരിചയപ്പെടു ത്തുന്നതും തുടർന്ന് ഞാൻ അദ്ദേഹത്തിന്റെ സംവിധാന സഹായിയായി സി നിമാ ജീവിതം തുടങ്ങുന്നതും.

സത്യൻ അന്തിക്കാടിന്റെ കൂടെയുള്ള കാലം എങ്ങനെയായിരുന്നു?
എന്നും നൻമകൾ എന്ന സിനിമയിൽ തുടങ്ങി തൂവൽ കൊട്ടാരം വരെ യുള്ള 14 സിനിമകളിൽ ഞാൻ അദ്ദേഹത്തിന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. ആ സുവർണ കാലത്തിന്റെ അനുഭവങ്ങളാണ് എന്നിലെ സംവിധായകനെ രൂപപ്പെടുത്തിയത് എന്നു പറയാം. ഒരു സംവിധായകൻ എ ന്തായിരിക്കണമെന്നും എങ്ങനെയായിരിക്കണമെന്നും ഒപ്പം എന്തായിരിക്കരു ത് എന്നും എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്. സത്യത്തിൽ അദ്ദേഹം ഒരു സ് കൂൾ ഓഫ് ലെസ്സൻ ആണ്. സിനിമയുടെ എല്ലാ സൂക്ഷ്മാംശത്തിലേക്കും ക്ര ദ്ധ ചെലുത്തുന്ന സത്യൻ അന്തിക്കാട് വാസ്തവത്തിൽ ഇനിയും വിലയിരു ത്തപ്പെടേണ്ട ഒരു സംവിധായക പ്രതിഭയാണ്. കഥ പറയുമ്പോൾ എന്ന ചി ത്രത്തിലൂടെ ഒരു സ്വതന്ത്ര സംവിധായകനായി മാറാനുള്ള ആത്മവിശ്വാസം എനിക്കു നൽകിയത് അദ്ദേഹമാണ്. സിനിമയിലെ എന്റെ ഗുരുനാഥനാണ് സ ത്യൻ അന്തിക്കാട്;വഴികാട്ടി ശ്രീനിവാസനും.

കഥ പറയുമ്പോൾ താങ്കളുടെ ആദ്യ സംവിധാന സംരംഭമാണല്ലൊ. എന്നാൽ അതിന് മുമ്പ് നടക്കാതെ പോയ മറ്റൊരു സിനിമ പ്രോജക്ട് ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്?
ശരിയാണ്. കഥയും നിർമാതാവും നടീനടൻമാരും ഷൂട്ടിംഗ് ലൊക്കേഷ നും ഒക്കെ തീരുമാനിക്കപ്പെട്ടതായിരുന്നു. പക്ഷെ, അവസാന നിമിഷം നിർമാതാവ് ഏതോ കാരണത്തിൽ പിൻമാറിക്കളഞ്ഞു. അതോടെ പടം മുടങ്ങി.

ആദ്യ സിനിമ മുടങ്ങിയപ്പോൾ സ്വാഭാവികമായും വലിയ വിഷമം തോന്നിയിരിക്കുമല്ലൊ?
ഇല്ല. കഴിഞ്ഞ കുറേ വർഷങ്ങളായി ഞാൻ സിനിമാ രംഗത്തുണ്ട്. ഒരു പാട് കണ്ടും കേട്ടും അനുഭവിച്ചും ശീലമായി. ഒന്നിലും അമിതമായി ദുഃഖിക്കുകയോ സന്തോഷിക്കുകയോ ചെയ്യരുത് എന്നാണ് ഞാനീ രംഗത്ത് നി ന്നും പഠിച്ച വലിയ പാഠം. സിനിമയിൽ പലപ്പോഴും നാം വിചാരിച്ചതു പോ ലെയല്ല കാര്യങ്ങൾ നടക്കുക. ആദ്യ സിനിമ മുടങ്ങിയപ്പോൾ ഞാൻ എന്നോ ട് തന്നെ പറഞ്ഞത്, സാരമില്ല, മറ്റൊന്ന് എവിടെയോ നിനക്കായി ഒരുങ്ങുന്നു ണ്ട് എന്നാണ്. വൈകാതെ കഥ പറയുമ്പോൾ എന്ന സിനിമ ചെയ്യാൻ എനി ക്ക് കഴിഞ്ഞു.

കഥ പറയുമ്പോൾ എന്ന ആദ്യ സിനിമയിൽ മമ്മൂട്ടിയെ ഒരു ഗസ്റ്റ് റോളിലാണ് അവതരിപ്പിക്കുന്നത്. മമ്മൂട്ടിയെ പോലുള്ള ഒരു സൂപ്പർ സ്റ്റാറിനെ ഗസ്റ്റ് റോളിലേക്ക് കാസ്റ്റ് ചെയ്യാൻ എങ്ങനെ ധൈര്യം വന്നു?
ഇതിൽ ധൈര്യത്തിന്റെ പ്രശ്‌നമൊന്നും വരുന്നില്ല. കഥയും കഥാപാത്ര ങ്ങളുമാണ് സിനിമയിൽ പ്രധാനം. തങ്ങളുടെ അഭിനയ മികവ് തെളിയിക്കുന്ന കഥാപാത്രങ്ങൾ കിട്ടിയാൽ ചെറുതെങ്കിലും നമ്മുടെ നായക നടൻമാർ അതു ചെയ്യും എന്നതാണ് എന്റെ അനുഭവം. എന്തായാലും മമ്മൂട്ടി അവതരിപ്പിച്ച അശോക്‌രാജിന്റെ വേഷം ചെറുതാണെങ്കിലും സിനിമയിലെ ഹൈലൈറ്റ് അതാണല്ലൊ. ആ കഥാപാത്രത്തെ സമർഥമായി ഉൾക്കൊണ്ട് അഭിനയിച്ച മമ്മൂ ട്ടി, ഷൂട്ടിംഗിനിടയിൽ പലപ്പോഴും വിങ്ങിപ്പൊട്ടിയതും ഞാൻ കണ്ട മറക്കാനാവാത്ത അനുഭവമാണ്.

ആക്ഷൻ ഹീറോ ആയി തിളങ്ങി നിന്നിരുന്ന പൃഥ്വിരാജിനെ വിനയൻ മാഷ് എന്ന തികച്ചും വ്യത്യസ്തമായ ഒരു ഇമേജ് നൽകി മാണിക്യക്കല്ലിൽ അവതരിപ്പിച്ചതും അങ്ങനെയാണോ?
അതെ. മാണിക്യക്കല്ലിന്റെ വൺലൈൻ സ്റ്റോറിയുമായി ഞാൻ രാജുവിനെ കാണാൻ പോകുമ്പോൾ എനിക്കദ്ദേഹത്തെ അറിയാം എന്നല്ലാതെ വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. അന്ന് പലരും സംശയിച്ചതാണ്, അദ്ദേഹം അങ്ങനെയൊരു റോൾ ചെയ്യുമോ എന്ന്. അതൊന്നും ശ്രദ്ധിക്കാതെയാണ് ഞാൻ അദ്ദേഹത്തെ സമീപിച്ചത്. കഥ കേട്ടപ്പോൾ അദ്ദേഹം പറഞ്ഞു, കഥ മുഴുവനാക്കി വരൂ, അപ്പോൾ നോക്കാം എന്ന്. പൂർത്തിയായ തിരക്കഥയുമായാണ് പിന്നെ ഞാൻ അദ്ദേഹത്തെ കാണുന്നത്. കഥ വായിച്ചു കഴിഞ്ഞപ്പോൾ ഉടനെ അദ്ദേഹം ചോദിച്ചത്, എപ്പൊഴാണ് നമ്മൾ ഈ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നത് എന്നാണ്. എനിക്ക് തന്നെ അത് അത്ഭുതമായിരുന്നു. ഞാൻ ചോദിച്ചത്ര ദിവസങ്ങൾ അദ്ദേഹം എനിക്ക് നൽകുകയും ചെയ്തു. ഒരു ദിവസം പോലും ഒഴിവില്ലാതെ വർഷം മുഴുവൻ പല പടങ്ങൾക്ക് വേണ്ടി അദ്ദേഹം ബുക്ക് ചെയ്യപ്പെട്ടിരുന്ന കാലമായിരുന്നു അത്. എന്നിട്ടും വിനയൻ മാഷെ അവതരിപ്പിക്കാൻ അദ്ദേഹം തയ്യാറായത്, ആ വേഷത്തിനോടുള്ള ഇഷ്ടവും പ്രാധാന്യവും കൊണ്ടാവണം. സത്യത്തിൽ മലയാളത്തിലെ ഒരു നട നും ഒരു പ്രത്യേക ഇമേജിന്റെ തടവുകാരനല്ല. അവർക്ക് വ്യത്യസ്തമായ വേ ഷങ്ങൾ നൽകപ്പെടുന്നില്ല എന്നതാണ് വാസ്തവം.

മാണിക്യക്കല്ലിന്റെ കഥ കണ്ടെത്തിയത് എങ്ങനെയാണ്?
കഥ പറയുമ്പോൾ പുറത്തിറങ്ങിയ കാലത്ത് തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ ഹൈസ്‌കൂളിൽ ഞാനൊരു പരിപാടിയിൽ പങ്കെടുത്തിരുന്നു. അവിടുത്തെ സുനിമാഷ് എന്റെ നല്ലൊരു സുഹൃത്താണ്. അദ്ദേഹം ഞാനുമായി സ് കൂൾ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു. അതിനിടയിലാണ് അദ്ദേഹം പറഞ്ഞത്, വർഷങ്ങൾക്ക് മുമ്പ് എസ്എസ്എൽസി പരീക്ഷയ്ക്കിരുന്ന മുഴുവൻ കുട്ടികളും തോറ്റ് കേരളത്തിനാകെ നാണക്കേടുണ്ടാക്കിയ സ്‌കൂളായിരു ന്നു ഇത് എന്ന്. എന്നാൽ അധ്യാപകരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമായി ഇന്നിപ്പോൾ നൂറു ശതമാനവും വിജയം കൈവരിക്കുന്ന ഒരു സ്‌കൂളായി ഇത് മാറിയിരിക്കുന്നു എന്നദ്ദേഹം പറഞ്ഞപ്പോൾ ആ വാക്കുകളാണ് ഒരു പരിധി വരെ മാണിക്യക്കല്ലിന്റെ കഥയായി ഞാൻ രൂപപ്പെടുത്തിയത് എന്നു പറയാം.

മനസ്സിൽ ഒരു സിനിമാ സങ്കൽപ്പമുണ്ടോ?
ഉണ്ട്. ഓരോ കലാകാരനും അത്തരം ഒരു സങ്കൽപ്പമുണ്ടായിരിക്കും എന്നാണ് എന്റെ വിശ്വാസം. പറയാൻ നമുക്ക് പുതുമയുള്ള ഒരു കഥയുണ്ടാവണം. അത് മനസിൽ തട്ടുന്നതായിരിക്കണം. കുടുംബ സമേതം കാണാൻ പറ്റുന്നതാവണം. അതിൽ അവർക്ക് ആഹ്ലാദിക്കാനുള്ള മുഹൂർത്തങ്ങളുണ്ടായി രിക്കണം. ഒപ്പം ആ സിനിമ നിർമിച്ച നിർമാതാവിന് മുടക്കിയ കാശ് തിരിച്ചു കിട്ടുകയും വേണം. ഇതൊക്കെ ചേർന്നതാണ് എന്റെ സിനിമാ സങ്കൽപ്പം എന്നു പറയാം.

താങ്കളുടെ മൈ ഗോഡിൽ ശ്രീനിവാസനെ ഉൾപ്പെടുത്തി. അരവിന്ദന്റെ അതിഥികളിൽ അദ്ദേഹത്തെയും മകൻ വിനീതിനേയും ഉൾപ്പെടുത്തി. ധ്യാൻ ശ്രീനിവാസനെ കൂടി ഉൾപ്പെടുത്തി ഒരു സിനിമ എന്നാണ് ഉണ്ടാവുക?
എപ്പോൾ എന്ന് പറയുക ഇപ്പോൾ ബുദ്ധിമുട്ടാണ്. പക്ഷെ, സാഹചര്യം ഒത്തു വന്നാൽ തീർച്ചയായും അങ്ങനെ ഒരു പ്രോജക്ട് ചെയ്യും.

ശ്രീനിവാസന്റെ തിരക്കഥയിൽ താങ്കൾ കഥ പറയുമ്പോൾ ചെയ്തു. വിനീതിന്റെ തിരക്കഥയിൽ ഒരു സിനിമ എന്നാണ് ചെയ്യുന്നത്?
ഞാനിതുവരെ ആലോചിക്കാത്ത ഒരു കാര്യമാണത്(ചിരിക്കുന്നു). ശരിയാണല്ലൊ, അങ്ങനെയും ഒരു സാധ്യതയുണ്ടല്ലൊ. വരട്ടെ നോക്കാം. പക്ഷെ, ഒന്നും ഇപ്പോൾ പറയാൻ പറ്റില്ല. ഇത് സിനിമയാണ്. ഇവിടെ എല്ലാം പ്രവചനാതീതമാണ്.
 

Latest News