Sorry, you need to enable JavaScript to visit this website.

രാഹുല്‍ ജയിക്കും, തുഷാറിന്റെ കാര്യം അറിയില്ല; മകനെ അടുത്തുനിര്‍ത്തി വെള്ളാപ്പള്ളി

ആലപ്പുഴ- വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹൂല്‍ ഗാന്ധി വിജയിക്കുമെന്നും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ കാര്യം അറിയില്ലെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

മകന്‍ തുഷാറിനെ അടുത്തു നിര്‍ത്തിയാണ് വെള്ളാപ്പള്ളിയുടെ കമന്റ്. ആലപ്പുഴയില്‍ കുടുംബസമേതം എത്തിയാണ് വെള്ളാപ്പള്ളി വോട്ട് ചെയ്തത്. ആലപ്പുഴയില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥി എ.എം. ആരിഫ് ജയിക്കുമെന്നും ലോക്‌സഭയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

Latest News