Sorry, you need to enable JavaScript to visit this website.

ധോണി മൂന്ന് സിംഗിള്‍  നിഷേധിച്ചതെന്തിന്?

ബംഗളൂരു - ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരായ ഒരു റണ്ണിന് തോറ്റ ഐ.പി.എല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം.എസ് ധോണി മൂന്ന് സിംഗിളുകള്‍ നിഷേധിച്ചതെന്തിന്? ഡ്വയ്ന്‍ ബ്രാവോയെ പോലെ വെടിക്കെട്ട് വീരന്‍ നോണ്‍സ്‌ട്രൈക്കറായി നില്‍ക്കെയാണ് പത്തൊമ്പതാം ഓവറില്‍ ധോണി വിലപ്പെട്ട സിംഗിളുകള്‍ നിഷേധിച്ചത്. ഫലത്തില്‍ അത് മത്സരം ചെന്നൈക്ക് നഷ്ടപ്പെടുത്തിയതായി തോന്നാം. എന്നാല്‍ ഇതു സംബന്ധിച്ച ചോദ്യത്തിന് ധോണി നല്‍കിയ ഉത്തരം മുന്‍ നായകന്റെ അനുഭവസമ്പത്ത് വിളിച്ചോതുന്നതായി. 
പന്ത് മൃദുവായി മാറിയ സാഹചര്യത്തില്‍ പുതിയ ബാറ്റ്‌സ്മാന് സ്‌ട്രോക്ക് കളിക്കുക ബുദ്ധിമുട്ടായിരിക്കുമെന്ന് കരുതിയാണ് താന്‍ സിംഗിളുകള്‍ നിഷേധിച്ചതെന്ന് ധോണി പറഞ്ഞു. ബ്രാവൊ ആ ഘട്ടത്തില്‍ മൂന്ന് പന്തുകള്‍ മാത്രമേ നേരിട്ടിരുന്നുള്ളൂ. ഞാനാണെങ്കില്‍ ഏറെ നേരമായി ക്രീസിലുണ്ടായിരുന്നതിനാല്‍ പിച്ചുമായി ഇണങ്ങിയിരുന്നു -ധോണി പറഞ്ഞു.
അവസാന രണ്ടോവറില്‍ 36 റണ്‍സും ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറില്‍ 26 റണ്‍സും വേണമായിരുന്നു ചെന്നൈക്ക് ജയിക്കാന്‍. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ തന്നെ ഒരു ടീമും അവസാന ഓവറില്‍ ഇത്ര റണ്ണെടുത്ത് ജയിച്ചിട്ടില്ല. ധോണി പക്ഷെ ആദ്യ അഞ്ച് പന്തില്‍ 24 റണ്‍സടിച്ചു. പക്ഷെ അവസാന പന്തില്‍ ബൈ റണ്ണിനോടവെ ശാര്‍ദുല്‍ താക്കൂര്‍ റണ്ണൗട്ടായി. 

Latest News