Sorry, you need to enable JavaScript to visit this website.

ഒഴിഞ്ഞ ഗാലറി മാനക്കേട്, ഐ.പി.എല്‍ ഫൈനല്‍ മാറ്റി

മുംബൈ - ഈ സീസണിലെ ഐ.പി.എല്‍ ഫൈനല്‍ ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് മാറ്റി. മെയ് 12 നാണ് ഫൈനല്‍. ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിലെ വിവാദമായതും അടച്ചിട്ടതുമായ മൂന്നു ഗാലറികളെ സംബന്ധിച്ച് തീരുമാനത്തിലെത്താന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമകള്‍ക്കു സാധിക്കാത്ത സാഹചര്യത്തിലാണ് ഫൈനല്‍ മാറ്റിയത്. 
നിലവിലെ ചാമ്പ്യന്മാരെന്ന നിലയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായിരുന്നു ഫൈനല്‍ നടത്താനുള്ള അവകാശം. അതിനാല്‍ പ്രശ്‌നം പരിഹരിക്കാന്‍ ചെന്നൈക്ക് ഐ.പി.എല്‍ മാനേജ്‌മെന്റ് സമയം നല്‍കിയിരുന്നു. എന്നാല്‍ മെയ് 12 നകം പ്രശ്‌നം പരിഹരിക്കാന്‍ സാധ്യമല്ലെന്ന് ടീം മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം ഐ.പി.എല്‍ അധികൃതരെ അറിയിച്ചു. തുടര്‍ന്നാണ് കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ്അപ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഗ്രൗണ്ടായ ഹൈദരാബാദ് രാജീവ്ഗാന്ധി ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിലേക്ക് കലാശക്കളി മാറ്റിയത്. 

Latest News