Sorry, you need to enable JavaScript to visit this website.

സുല്‍ഫിയില്‍ കൊല്ലപ്പെട്ട നാല് ഭീകരരും സൗദികള്‍; ഐ.എസ് ഉത്തരവാദിത്തമേറ്റു

റിയാദ് - സൗദി അറേബ്യന്‍ തലസ്ഥാനത്തിനു സമീപം സുല്‍ഫിയില്‍ സുരക്ഷാ വകുപ്പ് ആസ്ഥാനത്തിനു നേരെ ഞായറാഴ്ച രാവിലെയുണ്ടായ വിഫലമായ ഭീകരാക്രമണ ശ്രമത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഐ.എസ് ഏറ്റെടുത്തു. ആക്രമണത്തിനു പുറപ്പെടുംമുമ്പ്  ചിത്രീകരിച്ച വിഡിയോയില്‍ നാലു പേരും ഐ.എസ് നേതാവ് അബൂബക്കര്‍ അല്‍ബഗ്ദാദിക്ക് അനുസരണ പ്രതിജ്ഞ ചെയ്തു. ഈ വിഡിയോ ഐ.എസ് പിന്നീട് പുറത്തുവിട്ടു.

ആക്രമണം നടത്തിയ നാലു ഭീകരരും സൗദി പൗരന്മാരാണ്. മുഖംമറച്ചാണ് നാലു പേരും വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ഭീകരരില്‍ രണ്ടു  പേര്‍ സഹോദരങ്ങളാണ്. ഇവരില്‍ ഒരാളുടെ പ്രായം 17 ഉം രണ്ടാമന്റെ പ്രായം 18 ഉം ആണ്. മൂന്നാമന് 23 വയസാണ് പ്രായം. വിഡിയോയില്‍ സംസാരിച്ച 33 കാരനാണ് ഭീകര സംഘത്തിന് നേതൃത്വം നല്‍കിയതെന്നാണ് കരുതുന്നത്.

 

Latest News