Sorry, you need to enable JavaScript to visit this website.

രാഷ്ട്രീയക്കാരെ മടുത്തു; ഉക്രൈനില്‍ കോമഡി താരം പ്രസിഡന്റ്

കീവ്- ഉക്രൈന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രശസ്ത കോമഡി താരം വ്‌ളോഡിമിര്‍ സെലെന്‍സ്‌കി വന്‍വിജയത്തിലേക്ക്. രാഷ്ട്രീയ രംഗത്ത് മുന്‍പരിചയമില്ലാത്ത 41 കാരനായ വൊളോഡിമിര്‍ സെലെന്‍സ്‌കി നടന്‍, ഹാസ്യതാരം എന്നീ നിലകളില്‍ രാജ്യത്ത് ഏറെ പ്രശസ്തനാണ്. സെര്‍വന്റ് ഓഫ് ദ പീപ്പിള്‍ എന്ന ടെലിവിഷന്‍ പരിപാടിയില്‍ പ്രസിഡന്റായി അഭിനയിച്ചിട്ടുണ്ട്.

സെലെന്‍സ്‌കി 87 ശതമാനം വോട്ടുകള്‍ നേടി വിജയിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരുന്നു. 42 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ സെലെന്‍സ്‌കിയുടെ വിജയം ഉറപ്പായി. ഫലം വ്യക്തമായിക്കഴിഞ്ഞെന്നും ഓഫീസ് ഒഴിയുകയാണെന്നും നിലവിലെ പ്രസിഡന്റ് പൊറോഷെങ്കോ പറഞ്ഞു.
ഉക്രൈന്റെ സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ പ്രശ്നങ്ങളും അഴിമതിയും യുദ്ധവുമെല്ലാം ചേര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട അസംതൃപ്തിയാണ് ഇത്തരമൊരു തെരഞ്ഞെടുപ്പ് ഫലത്തിലേയ്ക്ക് നയിച്ചതെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

 

 

Latest News