Sorry, you need to enable JavaScript to visit this website.

കോച്ചിന് സ്ഥിരം പണിയായി, യുനൈറ്റഡിന് പണി കിട്ടി

ലിവര്‍പൂള്‍ - മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സ്ഥിരം കോച്ചായി ഓലെ ഗുണ്ണര്‍ സോള്‍സ്‌ക്ജയര്‍ നിയമിതനായ ശേഷം ടീമിന് തുടര്‍ തോല്‍വികള്‍.  ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയോട് മറുപടിയില്ലാത്ത മൂന്നു ഗോളിന് തകര്‍ന്നതിനു പിന്നാലെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മറുപടിയില്ലാത്ത നാലു ഗോളിന് അവര്‍ എവര്‍ടനു മുന്നില്‍ നാണം കെട്ടു. സോള്‍സ്‌ക്ജയര്‍ താല്‍ക്കാലിക കോച്ചായിരിക്കെ 19 കളികളില്‍ പതിനാലും ജയിച്ച യുനൈറ്റഡ് അദ്ദേഹത്തെ സ്ഥിരം കോച്ചാക്കിയ ശേഷം എട്ടു കളികളില്‍ ആറാമത്തെ തോല്‍വിയാണ് വാങ്ങിയത്. 
ഇതോടെ അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കാമെന്ന യുനൈറ്റഡിന്റെ സ്വപ്‌നം അതിവേഗം പൊലിയുകയാണ്. പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്താണ് അവര്‍. 

Latest News