Sorry, you need to enable JavaScript to visit this website.

ഖവാലിയുടെ പല്ലവി

ഉസ്താദ് ഇനായത്ത് ഖാന്റെ ശൈലിയിലുള്ള ഖവാലി മാതൃക പിന്തുടരുന്ന സിയാവുൽ ഹഖ് മദ്രാസി പട്ടണം, അനന്തരവൻ തുടങ്ങി പതിനഞ്ചിലധികം സിനിമകളിൽ പിന്നണി പാടി. തമിഴിലും മികച്ച ഖവാലി ഗായകനാണ്.

എറണാകുളം തൃക്കാക്കര സ്വദേശി സിയാവുൽ ഹഖ്, കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന ഖവാലി ഗായകനാണ്. കുറച്ചുകാലം സൈന്യത്തിൽ പ്രവർത്തിച്ചിട്ടുള്ള സിയാവുൽ ഹഖ്, സംഗീതം ബാല്യത്തിലേ സിരകളിൽ വസന്തം തീർത്ത പ്രതിഭയാണ്. സംഗീത് സാധനാ മന്ദിറിലെ പഠനമാണ് ജീവിതത്തിന്റെ വഴി തിരിച്ചുവിട്ടതെന്ന് ഈയിടെ ജിദ്ദയിൽ ടോപ് ഇവന്റ്‌സിന്റെ ബാനറിൽ അരങ്ങേറിയ സംഗീതരാത്രിയിൽ സദസ്സിനെ ഇളക്കി മറിച്ച ഈ ഗായകൻ പറയുന്നു. ലൂസിഫർ എന്ന സിനിമയിൽ പൃഥ്വിരാജിനു വേണ്ടി അവതരണ ശബ്ദം ആമുഖമായി അവതരിപ്പിക്കുന്നത് സിയാവുൽ ഹഖാണ്. 
ഉസ്താദ് ഇനായത്ത് ഖാന്റെ ശൈലിയിലുള്ള ഖവാലി മാതൃക പിന്തുടരുന്ന സിയാവുൽ ഹഖ് മദ്രാസി പട്ടണം, അനന്തരവൻ തുടങ്ങി പതിനഞ്ചിലധികം സിനിമകളിൽ പിന്നണി പാടി. തമിഴിലും മികച്ച ഖവാലി ഗായകനാണ്. ഹിന്ദുസ്ഥാനിയുടെ രാഗബദ്ധമായ ചുവടുകൾ പിൻപറ്റിയാണ് സിയാവുൽഹഖ് തന്റെ സംഗീതസാധന തുടരുന്നത്.  പ്രസിദ്ധ ഗായകൻ ഹരിഹരനോടൊപ്പം ഗസൽ പാടിയിട്ടുള്ള സിയാവുൽ ഹഖ് ഗോദ, കുഞ്ഞാലിമരക്കാർ, യെമണ്ടൻ എന്നീ ചിത്രങ്ങളിൽ പാടുകയും ചില പടങ്ങളിൽ ശബ്ദം നൽകുകുകയും ചെയ്തിട്ടുണ്ട്. ഖവാലിയുടെ ആത്മരാഗങ്ങളിലൂടെ, ഇളംകാറ്റ് പോലെയുള്ള അതിന്റെ ആന്ദോളനങ്ങളിലൂടെ കാലത്തേയും കീഴടക്കിയ ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും മറ്റും മഹാസംഗീതജ്ഞരാണ് തന്റെ പാട്ട്ജീവിതത്തിലെ വഴികാട്ടികളെന്ന് സിയാവുൽ ഹഖ് മലയാളം ന്യൂസിനോട് പറഞ്ഞു. ഹസ്രത്ത് ഖവാലി ഗ്രൂപ്പ് എന്ന പേരിലുള്ള കൂട്ടായ്മക്കും രൂപം നൽകിയിട്ടുണ്ട്. താജുന്നിസയാണ് സിയാവുൽഹഖിന്റെ ജീവിതസഖി. മകൾ: എൽഖാനാ മറിയം.   
 

Latest News