Sorry, you need to enable JavaScript to visit this website.

ദുബായ് വിമാനത്താവളത്തില്‍ ഇന്ത്യന്‍ യുവതിയുടെ പ്രസവമെടുത്തത് സുരക്ഷാ ഇന്‍സ്‌പെക്ടര്‍

ദുബായ്- വിമാനത്താവളത്തില്‍ പ്രസവിച്ച ഇന്ത്യന്‍ യുവതിക്ക് എയര്‍പോര്‍ട്ടിലെ വനിതാ ഇന്‍സ്‌പെക്ടറുടെ സഹായം. ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിയാത്തത്ര അവശ നിലയിലായ യുവതിയുടെ പ്രസവമെടുക്കാന്‍ വനിതാ ഇന്‍സ്‌പെക്ടര്‍ തയാറാവുകയായിരുന്നു.
ടെര്‍മിനല്‍ 2 ലായിരുന്നു സംഭവം. സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിച്ച ഹനാന്‍ ഹുസൈന്‍ മുഹമ്മദ് എയര്‍പോര്‍ട്ട് അധികൃതരുടെ അഭിനന്ദനത്തിന് പാത്രമായി. ഇവര്‍ക്ക് പ്രശംസാ പത്രവും നല്‍കി.
മനസ്സാന്നിധ്യത്തോടെ സാഹചര്യം നേരിട്ട ഹനാന്‍ റെക്കോഡ് സമയത്തിനുള്ളില്‍ പ്രസവത്തിനുള്ള എല്ലാ ക്രമീകരണങ്ങളുടെ ഇന്‍സ്‌പെക്ഷന്‍ മുറിയില്‍ ഒരുക്കുകയായിരുന്നു. പ്രസവം കഴിഞ്ഞയുടന്‍ നവജാത ശിശുവിന് കൃത്രിമ ശ്വാസോച്ഛാസവും നല്‍കി.
തികച്ചും പ്രശംസാര്‍ഹമായ കാര്യമാണ് ഹനാന്‍ ചെയ്തതെന്ന് എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അലി ആതിഖ് ബിന്‍ ലാഹെജ് പറഞ്ഞു.

 

Latest News