Sorry, you need to enable JavaScript to visit this website.

സ്‌പൈസ് ജെറ്റ് ജിദ്ദ-കോഴിക്കോട് സര്‍വീസ് തുടങ്ങി; സംതൃപ്തിയോടെ യാത്രക്കാര്‍

സ്‌പൈസ് ജെറ്റ് യാത്രക്കാര്‍ ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ കൗണ്ടറില്‍.

കരിപ്പൂര്‍/ജിദ്ദ- ജിദ്ദയില്‍നിന്ന് സ്‌പൈസ് ജെറ്റിന്റെ നേരിട്ടുള്ള വിമാനത്തില്‍ കരിപ്പൂരിലെത്തിയ യാത്രക്കാര്‍ക്ക് നിറഞ്ഞ സംതൃപ്തി. ജിദ്ദ-കോഴിക്കോട് സര്‍വീസ് ശനിയാഴ്ചയാണ് ആരംഭിച്ചത്. സൗദി സമയം രാവിലെ 9.45 ന് പുറപ്പെട്ട വിമനം വൈകിട്ട് 6.05 ന്  കരിപ്പൂരിലെത്തി.176 യാത്രക്കാരുണ്ടായിരുന്നു.

ബജറ്റ് വിമാനമായതിനാല്‍ സൗകര്യങ്ങളെ കൂറിച്ച് ആശങ്ക ഉണ്ടായിരുന്നുവെങ്കിലും യാത്ര സുഖകരമായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. പുലര്‍ച്ചെ 5.25ന് കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട സ്‌പൈസ് ജെറ്റ് കന്നി വിമാനത്തില്‍ 175 യാത്രക്കാരാണ് ഉണ്ടായിരുന്നത്. സൗദി സമയം രാവിലെ 8.35ന് വിമാനം ജിദ്ദയിലെത്തി.

കരിപ്പൂരിലായാലും കൊച്ചിയിലായാലും ഇതുവരെ സൗദി എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ വിമാനങ്ങളിലാണ് യാത്ര ചെയ്തിരുന്നത്. സൗകര്യമായി ഇരിക്കാന്‍ പോലും കാശ് അധികം നല്‍കണമെന്നതിനാല്‍ അധിക സൗകര്യങ്ങളൊന്നുമില്ലാത്ത ടിക്കറ്റെടുത്തതിനാല്‍ ആശങ്ക ഉണ്ടായിരുന്നുവെന്ന് ഒരു യാത്രക്കാരി പറഞ്ഞു. 30 കിലോ മാത്രമാണ് ബാഗേജ് അനുവദിക്കുന്നത്. രണ്ട് കിലോ അധികമുണ്ടായിരുന്നതിനാല്‍ അത് ഹാന്‍ഡ് ബാഗേജിലേക്ക് മാറ്റിയിരുന്നു. ഹാന്‍ഡ് ബാഗേജും തൂക്കി നോക്കുമെന്ന് കരുതിയിരുന്നുവെങ്കിലും അതുണ്ടായില്ലെന്ന് അവര്‍ പറഞ്ഞു.
ലാപ്‌ടോപ്പും ഡ്യൂട്ടി ഫ്രീ ബാഗുകളുമടക്കം ഏഴ് കിലോ മാത്രമായിരിക്കും ഹാന്‍ഡ് ബാഗേജെന്ന് ടിക്കറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പുലര്‍ച്ചെ 05.25 ന് കരിപ്പൂരില്‍നിന്ന് പുറപ്പെടുന്ന വിമാനം  സൗദി സമയം 8.35നാണ് ജിദ്ദയിലെത്തുക. 9.45 ന് ജിദ്ദയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 6.05 ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ട് നിന്ന് ഇതേ വിമാനം രാത്രി 7.45ന് ബംഗളൂരുവിലേക്ക് പുറപ്പെടും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ജിദ്ദയില്‍നിന്ന് നേരത്തെ ഹൈദരാബാദ് സര്‍വീസ് ആരംഭിച്ച സ്‌പൈസ് ജെറ്റ് ബംഗളൂരുവുമായി ബന്ധിപ്പിച്ചാണ് കോഴിക്കോട് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. രാത്രി 8.35 ഓടെ ബംഗളൂരുവിലെത്തുന്ന വിമാനം രാത്രി 9.35ന് കോഴിക്കോട്ടേക്ക് തിരികെ പറക്കും. 10.45 ഓടെ വിമാനം തിരിച്ച് കോഴിക്കോട് വിമാനത്താവളത്തിലെത്തും. ആഴ്ചയില്‍ എല്ലാ ദിവസവും  സര്‍വീസുണ്ടാകും.

 

 

Latest News