Sorry, you need to enable JavaScript to visit this website.

ക്യാപ്റ്റന്‍ മാറി, രാജസ്ഥാന്‍ ജയിച്ചു

ജയ്പൂര്‍ - പുതുതായി നിയമിതനായ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ അജയ്യമായ അര്‍ധ സെഞ്ചുറി (48 പന്തില്‍ 59 നോട്ടൗട്ട്) ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് മൂന്നാം വിജയം സമ്മാനിച്ചു. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് പന്ത് ശേഷിക്കെ അഞ്ചു വിക്കറ്റിന് അവര്‍ തോല്‍പിച്ചു. സ്‌കോര്‍: മുംബൈ അഞ്ചിന് 161, രാജസ്ഥാന്‍ 19.1 ഓവറില്‍ അഞ്ചിന് 162.
ക്വിന്റന്‍ ഡികോക്കും (47 പന്തില്‍ 65) സൂര്യകുമാര്‍ യാദവും (33 പന്തില്‍ 34) ഒഴികെ എല്ലാവരും മങ്ങിയ മുംബൈ ഇന്നിംഗ്‌സ് അഞ്ചിന് 161 ല്‍ അവസാനിച്ചു. ജോഫ്ര ആര്‍ച്ചറും (4-0-22-1) ശ്രേയസ് ഗോപാലും (4-0-21-2) സ്റ്റുവാര്‍ട് ബിന്നിയും (3-0-19-1) ഉജ്വലമായി പന്തെറിഞ്ഞു. 
രാജസ്ഥാനു വേണഅടി സഞ്ജു സാംസണ്‍ (19 പന്തില്‍ 35) പതിനേഴുകാരന്‍ റിയാന്‍ പരാഗ് (29 പന്തില്‍ 43) എന്നിവരും മികച്ച സംഭാവന നല്‍കി. സ്പിന്നര്‍ രാഹുല്‍ ചാഹര്‍ നാലോവറില്‍ 29 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. 

Latest News